Content | വള്ളുവള്ളി: കോവിഡ് 19 മൂലമുള്ള ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ, എറണാകുളം- അങ്കമാലി അതിരൂപതയിലെ വള്ളുവള്ളി, കൊച്ചാൽ സെന്റ് ആൻറണീസ് പള്ളി, ഇടവകയിലെ 600 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. വികാരി ഫാ. ഡോ.ജോൺ തേയ്ക്കാനത്ത് കിറ്റുകൾ വിതരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ ജോസ് ഫ്രാൻസിസ് സോളമൻ പുന്നക്കാട്ട്, വൈസ് ചെയർമാൻ ആൻറണി ചകൃത്ത്,പാരീഷ് കൗൺസിൽ സെക്രട്ടറി ബിനോയി പുതുശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു. കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം നടത്തിയത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |