category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅതിജീവനം- കരുതലോടെ, കാവലോടെ: പ്രാർത്ഥനാഗീതവുമായി കളർപ്ലസ് ക്രിയേറ്റീവ്സ്
Contentകൊറോണ ഭീതിയിൽ കഴിയുന്ന രാജ്യത്തിനും ലോകത്തിനും, സാന്ത്വനവും ധൈര്യവും പ്രത്യാശയും നല്കാൻ, “അതിജീവനം: കരുതലോടെ, കാവലോടെ” എന്ന പേരിൽ ഒരു പ്രാർത്ഥനാഗീതവുമായി എത്തിയിരിക്കുകയാണ് കളർപ്ലസ്ക്രിയേറ്റീവ്സ്. ക്രിസ്തീയ ഭക്തിഗാനരംഗത്തെ വിവിധ മേഖലകളിൽ, ഇതിനോടകം തങ്ങളുടെ പ്രാവീണ്യം തെളിയിച്ചിട്ടുളള പ്രഗത്ഭരായ അമ്പതോളം ഗായകരും, ഗാനരചയിതാക്കളും, സംഗീതസംവിധായകരും, വാദ്യസംഗീതജ്ഞരും, ലോകത്തിലെ വിവിധ രാജ്യങ്ങളിലായിരിന്നുകൊണ്ട് അണിയിച്ചൊരുക്കിയ കൂട്ടായ്മയുടെ ഈ സൃഷ്ടിയിൽ, എഴുത്ത്-ശബ്ദമിശ്രണം-ആനിമേഷൻ തുടങ്ങിയ മേഖലയിലെ ഇരുപതോളം കലാകാരന്മാരും ഭാഗഭാക്കായിട്ടുണ്ട്. കൊറോണക്കാലത്ത് തങ്ങളുടെ വീടുകളിൽ ലോക്ക്ഡൗണായ ഈ കലാകാരന്മാർ, സോഷ്യൽ മീഡിയായുടെ അനന്ത സാധ്യതകളുപയോഗിച്ചുകൊണ്ടാണ് ഈ ഗാനാജ്ഞലി സാക്ഷാത്കരിച്ചിരിക്കുന്നത്. ക്രിസ്തീയ ഭക്തി ഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള ജിജോ പാലോടിൻറെ തൂലികയിൽ പിറവിയെടുത്ത പ്രസ്തുത ഗാനത്തിലെ വരികൾക്ക്, ഫാ നെൽസൺ ഡിസിൽവ ഒ.എസ്.ജെ, ഹൃദ്യമായ സംഗീതം നല്കിയിരിക്കുന്നു. ഷാജി ജൂഷ ജേക്കബ് ശബ്ദമിശ്രണവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ച ഈ ഗാനം, കീബോർഡ് പ്രോഗ്രാമിങ്ങിലൂടെ ബോൾഷോയി കൂടുതൽ ഇമ്പകരമാക്കിയിട്ടുണ്ട്. കരുണാമയനേ കനിവിന്നുറവേ...എന്ന് തുടങ്ങുന്ന ലോകത്തിന് കരുതലും കാവലുമേകുന്ന ഗാനം, വാട്ട്സ്ആപ്പ്-ഫേസ്ബുക്ക് സംഗീതസൗഹൃദകൂട്ടായ്മയായ കളർപ്ലസ് ക്രീയേറ്റീവ്സിൻറെ പ്രഥമസംരഭം കൂടിയാണ്. വിവിധമേഖലകളിലെ വ്യക്തികൾ ഒന്നുചേർന്ന്, അവരുടെ കഴിവുകൾ പങ്കുവെച്ച്, പരസ്പരം പ്രോത്സാഹിപ്പിച്ച്, ലോകത്തിന് ചിന്തോദ്ദീപകങ്ങളും മാർഗ്ഗദർശകങ്ങളുമായ സംഗീതസൃഷ്ടികളെ വാർത്തെടുക്കുക എന്നതാണ്, വിവിധ വർണ്ണങ്ങൾ, കുരിശാകൃതിയിൽ ഒരുമിച്ചു കൂടുന്ന രീതിയിൽ ലോഗോയുളള ഈ ഗ്രൂപ്പിൻരെ സ്ഥാപക ആശയം. കൊറോണയുടെ കരാളഹസ്തങ്ങളിൽ അകപ്പെടുകയും, ലോക്ക്ഡൗണിൻറെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ടുപോകുകയും വേദനിക്കുകയും ചെയ്യുന്ന അനേകം ഹൃദയങ്ങൾക്ക്, ഫാ. ജിബു ജെ ജാജിന്റെ നേതൃത്വത്തിൽ ഫാ. സനോജിൻറെ സഹകരണത്തോടെ അണിയിച്ചൊരുക്കിയ ഈ പ്രാർത്ഥനാജ്ഞലി ആശ്വാസവും പ്രത്യാശയും നല്‍കുമെന്നാണ് പ്രതീക്ഷ. കൊറോണാക്കാലത്ത് ഒരുമയോടും വിശ്വാസത്തോടുകൂടിയും പ്രാർത്ഥിക്കാനുതകുന്ന ഒരു ക്രിസ്തീയഭക്തിഗാനം സമ്മാനിക്കുക എന്ന പൊതു ആഗ്രഹത്തിൻറെയും കൂട്ടായ പരിശ്രമത്തിൻറെയും സാക്ഷാത്കാരം കൂടിയാണിത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkhttps://www.facebook.com/watch/?v=817666652055804
News Date2020-05-05 15:35:00
Keywords.കൊറോണ
Created Date2020-05-05 15:36:11