category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്ലോവാക്യയില്‍ ദേവാലയങ്ങള്‍ ഇന്ന്‌ തുറക്കും: പ്രായമായവർക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്ന് ദേശീയ മെത്രാന്‍ സമിതി
Contentബ്രാറ്റിസ്ലാവ: മദ്ധ്യ യൂറോപ്യൻ രാജ്യമായ സ്ലോവാക്യായില്‍ ദേവാലയങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള ശുശ്രൂഷകള്‍ ഇന്ന് പുനരാരംഭിക്കും. പ്രായമായ വിശ്വാസികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ദേശീയ മെത്രാൻ സമിതി പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പ്രായമായവരെ പ്രധാനമായും ബാധിച്ചുവെന്ന കാര്യം മറക്കരുതെന്നും ഇക്കാരണത്താലാണ് വൈദികരോട് 65 വയസ്സിനു മുകളിലുള്ളവർക്ക് പ്രത്യേക ശ്രദ്ധ നൽകാൻ ആവശ്യപ്പെടുന്നതെന്നും സമിതി വ്യക്തമാക്കി. സാധാരണയായി രണ്ട് ദിവ്യബലി നടക്കുന്ന വലിയ ഇടവകകളിൽ ഒരാൾ അവരെ പ്രത്യേകമായി സ്വീകരിക്കണമെന്നും മെത്രാന്മാർ ആവശ്യപ്പെട്ടു. ഇടവകകളിൽ നിയമങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഒരു വൈദികനുണ്ടായിരിക്കണം. പള്ളിയിൽ പ്രവേശിക്കുന്നതിനുമുമ്പ്, വിശ്വാസികൾക്ക് പെരുമാറ്റ നിയമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകപ്പെടും. സുരക്ഷാ അകലം പാലിക്കുന്നതിന് സ്ഥലങ്ങൾ അടയാളപ്പെടുത്താനും, പരിസരത്തിൽ നിരന്തരമായ വായുസഞ്ചാരവും അവയുടെ ശുചിത്വവും ഉറപ്പാക്കണമെന്നും രാജ്യ്യത്തെ വൈദികരോട് മെത്രാന്മാർ ആവശ്യപ്പെട്ടു. ദിവ്യകാരുണ്യം കൈയിൽ മാത്രമേ നൽകപ്പെടുകയുള്ളു. ബെഞ്ചുകളിൽ പുസ്തകങ്ങളോ.ജപമാലകളോ ഉണ്ടാകരുതെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. 1421 കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ലോവാക്യായില്‍ പകുതിയിലധികം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-06 09:13:00
Keywordsയൂറോപ്പ
Created Date2020-05-06 09:14:38