Content | "ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കൃപ ഞങ്ങളുടെ മേല്‍ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ! ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ" (സങ്കീര്‍ത്തനങ്ങള്‍ 90:17).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-7}#
“നമ്മുടെ രക്ഷകന്റെ ചോരയാല്‍ നാമൊരുരുത്തരും രക്ഷിക്കപ്പെട്ടതിനാല്‍ നമുക്ക് പുണ്യങ്ങളെ അമൂല്യമായി കരുതാം. നമ്മുടെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന അനേകം പുണ്യങ്ങളുണ്ട്. അവ അശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യരുത്. നാം ചെയ്യുന്ന പുണ്യപ്രവര്‍ത്തികളെ റോസപ്പൂ പോലെ ശുദ്ധീകരണസ്ഥലത്തേക്ക് വിതറാം. നമ്മുടെ മരണശേഷം ശുദ്ധീകരണസ്ഥലത്ത് എത്തുമ്പോള്‍ ആ റോസാദളങ്ങളുടെ മൂല്യം നമുക്ക് മനസ്സിലാകും”.
(ബൈസന്റൈന്‍ പണ്ഡിതനും ഗ്രന്ഥരചയിതാവുമായ ഫാദര്‍ മാര്‍ട്ടിന്‍ ജൂഗിയുടെ വാക്കുകള്‍).
#{red->n->n->വിചിന്തനം:}#
ദൈവസ്നേഹം അനുഭവിച്ച് അറിയാന്‍ കഴിയുന്ന ഒരടയാളമാണ് പ്രാര്‍ത്ഥനകള്‍. ഈ പ്രാര്‍ത്ഥന ആവര്‍ത്തിക്കുക; യേശുവിന്റെ ഹൃദയമേ, ഞങ്ങളെ നിന്റെ സ്നേഹം കൊണ്ട് ജ്വലിക്കുക, നിന്നോടുള്ള സ്നേഹത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുക. പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ ഹൃദയമേ, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ക്ക് വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കണമേ.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |