Content | ലിമ: ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ഭീഷണികളിൽ നിന്നും അപകടങ്ങളിൽ നിന്നും ജീവന്‍ സംരക്ഷിക്കണമെന്നു പെറുവിലെ മെത്രാന്മാരുടെ ആഹ്വാനം. കോവിഡ് -19 ഇരകളാകുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ് ഉണ്ടായിരിക്കുന്ന പശ്ചാത്തലത്തിൽ പെറു മെത്രാൻ സമിതി മെയ് നാലാം തീയതി പുറത്തിറക്കിയ പ്രസ്താവനയിലാണ് ജീവ സംരക്ഷണത്തിന് ആഹ്വാനമുള്ളത്. വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി ദൈവം നൽകിയ ജീവനെ ഗർഭധാരണ നിമിഷം മുതൽ സ്വാഭാവിക മരണം വരെ സംരക്ഷിക്കണമെന്ന് പ്രസ്താവനയില്‍ പ്രത്യേകം പറയുന്നു.
എല്ലാവരേയും ബാധിച്ചിരിക്കുന്ന കോവിഡ് 19 മഹാമാരിയിൽ നിന്നും സംരക്ഷിക്കപ്പെടാൻ രാജ്യത്തെ അധികാരികളും, ആരോഗ്യ പ്രവർത്തകരും നിർദേശിക്കുന്ന നടപടികളെ മാനിക്കണം. ഇന്നത്തെ അടിയന്തിരാവസ്ഥ പ്രതികൂലമാണെങ്കിലും നമ്മുടെ ജീവിതത്തെയും, മറ്റുള്ളവരുടെ ജീവനെയും രക്ഷിക്കുവാൻ സഹായിക്കുവാന്‍ നമ്മുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും, ഒരുമിച്ച് ജീവിക്കുന്നതിനുള്ള ഒരു പുതിയ മാർഗ്ഗം തേടുകയും വേണം. പ്രായമായവർ, രോഗികൾ, ദരിദ്രർ, പാർശ്വവത്കരിക്കപ്പെട്ടവർ, കുടിയേറ്റക്കാർ, തെരുവുകളിൽ താമസിക്കുന്നവർ, സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് മുന്നിൽ വരാത്തവർ എന്നിവരെ ശ്രദ്ധിക്കേണ്ടതുണ്ട്.
ജോലി നഷ്‌ടപ്പെട്ടവരോടും, ദിവസ ജോലിക്കാരോടും, ജയിലിലെ തിരക്ക് കാരണം സ്വയം പ്രതിരോധിക്കാൻ കഴിയാത്ത തടവുകാരെയും പ്രസ്താവനയില്‍ സ്മരിക്കുന്നുണ്ട്. രൂപത, ഇടവക കാരിത്താസ്, സന്ന്യാസസഭകൾ, സന്നദ്ധപ്രവർത്തകർ, പിന്തുണ ഉറപ്പാക്കുന്ന ഭരണകൂടത്തിനും സമിതി നന്ദി അറിയിച്ചു. വലിയ പ്രയാസത്തിന്റെയും വേദനയുടെയും കഷ്ടപ്പാടുകളുടെയും ഈ നിമിഷത്തിൽ 'നാം തനിച്ചല്ല- കാരണം "ഉയിർത്തെഴുന്നേറ്റ ക്രിസ്തുവും അവന്‍റെ സഭയും നമ്മോടൊപ്പമുണ്ട്' എന്ന പ്രത്യാശയുടെ വാക്കുകളുമായാണ് മെത്രാൻ സമിതിയുടെ പ്രസ്താവന അവസാനിക്കുന്നത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |