category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്ത്യന്‍ യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി പത്തനംതിട്ട പോലീസില്‍ പരാതി
Contentപത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ക്രിസ്ത്യന്‍ യുവതിയെ ഭീഷണിപ്പെടുത്തിയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ചും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി പരാതി. സൗദിയില്‍ നഴ്‌സും നാലു വയസുള്ള കുട്ടിയുടെ അമ്മയുമായ യുവതിയെ ഭീഷണിപ്പെടുത്തി വലയിലാക്കാനുള്ള കണ്ണൂര്‍ സ്വദേശിയുടെ ശ്രമത്തിനെതിരെ മാതാവാണ് ദക്ഷിണ മേഖല ഐജിക്കു പരാതി നല്‍കിയത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അന്വേഷണം ആരംഭിച്ചു. ഇസ്രയേലില്‍ നഴ്‌സായ പത്തനംതിട്ട ജില്ലക്കാരിയായ വീട്ടമ്മ പോലീസിനു നല്‍കിയ പരാതി കഴിഞ്ഞയിടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ചും പോലീസിലെ സൈബര്‍വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. പരാതിയില്‍ പറയുന്ന യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടു ജില്ലാ പോലീസ് മേധാവി യുവാവിനു നോട്ടീസ് നല്‍കിയിരുന്നു. യുവതിയുടെ മാതാവ് ഐജിക്കു നല്‍കിയ പരാതിയുടെ പ്രസക്ത ഭാഗം ഇങ്ങനെ: സൗദിയില്‍ നഴ്‌സായി ജോലി നോക്കുന്ന മകളുടെ ഭര്‍ത്താവ് ദുബായിലാണ്. ഇവരുടെ നാലു വയസുള്ള കുഞ്ഞ് നാട്ടിലുമാണ്. മാര്‍ച്ച് 23നു യുവതിയുടെ മാതാവ്, സഹോദരന്‍, ഭര്‍ത്താവ് എന്നിവരുടെ ഫോണുകളിലെ മെസഞ്ചറിലേക്കാണ് കുറെ ചിത്രങ്ങള്‍ എത്തുന്നത്. തന്റെ മകളും സൗദിയില്‍ നഴ്‌സുമായ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണിവയെന്ന് അമ്മ പറഞ്ഞു. ഏതാനും മിനിട്ടുകള്‍ക്കകം ഈ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു. തുടര്‍ന്നു യുവതിയുമായി താന്‍ പ്രണയത്തിലാണെന്നും ഇതിന് എതിരുനിന്നാല്‍ നാട്ടിലുള്ള മകന്റെ ഭാര്യയെ മേയ് 10നു തട്ടിക്കൊണ്ടുപോകുമെന്നും സന്ദേശമെത്തി. അന്വേഷണത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവാണ് സന്ദേശം അയച്ചതെന്നു മനസിലായി. ഭീഷണികള്‍ തുടര്‍ന്നപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ സ്വദേശി ഇയാളുടെ കൈവശമുള്ള ചിത്രങ്ങള്‍ കാട്ടി മകളെ ബ്ലാക്ക്‌മെയില്‍ ചെയ്തുവരികയാണെന്നു മനസിലായെന്നു പരാതിയില്‍ പറയുന്നു. ഇതിനിടെയില്‍ മകള്‍ സൗദിയിലെ ജോലി ഉപേക്ഷിക്കുകയാണെന്നും ദുബായിലെത്തി അവിടെനിന്നു മൂന്നുവര്‍ഷത്തേക്കു മറ്റൊരു സ്ഥലം വരെ പോകുമെന്നും ഇതിനിടയില്‍ ഫോണ്‍ ബന്ധം പോലും ഉണ്ടാകില്ലെന്നും അമ്മയെ വിളിച്ചു പറഞ്ഞു. ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിക്കാന്‍ അമ്മ തീരുമാനിച്ചത്. യുവാവ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. നിര്‍ബന്ധിതമതമാറ്റം അടക്കമുള്ള ഗൂഢലക്ഷ്യങ്ങളോടെയാണോ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വലയിലാക്കിയിരിക്കുന്നതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ 'കാസ' അടക്കമുള്ള ക്രൈസ്തവ സംഘടനകള്‍ കുടുംബത്തിന് പിന്തുണയുമായി രംഗത്തുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-07 08:57:00
Keywordsലവ് ജിഹാദ
Created Date2020-05-07 08:58:40