Content | താമരശ്ശേരി: വിശുദ്ധ ബൈബിളില്‍ യേശു ബെത്സെയ്ദ കുളക്കരയില്‍ രോഗിയെ സുഖപ്പെടുത്തിയ സംഭവം വാര്‍ത്തയാക്കി അവതരിപ്പിച്ച താമരശ്ശേരി രൂപതയിലെ കുട്ടി അവതാരകരുടെ വീഡിയോ വൈറല്‍. താമരശ്ശേരി രൂപതയുടെ മതബോധന കേന്ദ്രവും ചെറുപുഷ്പ മിഷൻ ലീഗും, മീഡിയ കമ്മീഷനും സംയുക്തമായി ലോക് ഡൗണിൽ കുട്ടികൾക്കായി നടത്തിയത് വാർത്താവതരണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അവതരണമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. പ്രഫഷണൽ വാർത്താ അവതാരകരെയും റിപ്പോർട്ടർമാരെയും വെല്ലുന്ന പ്രകടനമാണ് കുട്ടികൾ കാഴ്ച വെച്ചിരിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Faugustine.thomas.967%2Fvideos%2F2940062366088141%2F&show_text=0&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> വീഡിയോയില്‍ വാര്‍ത്ത അവതാരകനും റിപ്പോര്‍ട്ടറുമായ രണ്ട് കുട്ടികളാണ് പ്രത്യക്ഷപ്പെടുന്നത്. സംഭവങ്ങളെ ആധുനിക വാർത്താ അവതരണ ശൈലിയിൽ വ്യക്തമായാണ് അവതരിപ്പിക്കുന്നത് എന്നതും കുട്ടി അവതാരകന്റെ ചോദ്യങ്ങള്‍ക്കു കുട്ടി റിപ്പോര്‍ട്ടര്‍ വ്യക്തമായി മറുപടി നല്‍കുന്നതും വീഡിയോയെ മനോഹരമാക്കുന്നു. പല പേജുകളിലും ടൈംലൈനുകളിലുമായി നൂറുകണക്കിന് ആളുകളാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. കുട്ടികളുടെ അവതരണ മികവിനു അഭിനന്ദന പ്രവാഹം തുടരുകയാണ്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |