category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മരണമടഞ്ഞവരെയും ആതുര ശുശ്രൂഷകരെയും സ്മരിച്ച് ദേശീയ പ്രാര്‍ത്ഥനാചരണവുമായി ട്രംപ് ഭരണകൂടം
Contentവാഷിംഗ്ടൺ ഡി.സി: കോവിഡ് 19 മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്ത അമേരിക്കയില്‍ ദേശീയ പ്രാര്‍ത്ഥനാചരണം നടന്നു. മെയ്‌ മാസത്തിലെ ആദ്യ വ്യാഴാഴ്ചയായ ഇന്നലെ വൈറ്റ് ഹൌസിലെ റോസ് ഗാര്‍ഡനില്‍ നടന്ന പ്രാര്‍ത്ഥനാദിനാചാരണത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, കാരെൻ പെൻസ്, പോള വൈറ്റ് എന്നീ പ്രമുഖര്‍ പങ്കെടുത്തു. അതികഠിനമായ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ട്രംപ് പറഞ്ഞു. അദൃശ്യ ശക്തിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ശാസ്ത്ര ഗവേഷകര്‍, നാനവിധത്തില്‍ സേവനം ചെയ്യുന്ന എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെല്ലുവിളി നേരിടുന്ന ഈ സമയങ്ങളിൽ, നമ്മുടെ ആളുകൾ എല്ലായ്പ്പോഴും വിശ്വാസത്തിലും പ്രാർത്ഥനയുടെ ശക്തിയിലും ദൈവത്തിന്റെ നിത്യ മഹത്വത്തിലും ശരണംവെയ്ക്കുവാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ആത്മീയ ഐക്യത്തോടെ ശക്തിയും ആശ്വാസവും, ധൈര്യവും പ്രത്യാശയും രോഗശാന്തിയും, ലഭിക്കുന്നതിന് സ്വർഗത്തിലുള്ള നമ്മുടെ കർത്താവിനോട് ആവശ്യപ്പെടുവാൻ എല്ലാ അമേരിക്കക്കാരോടും ആവശ്യപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു. കൊറോണ പശ്ചാത്തലത്തില്‍ നേരത്തെ മാര്‍ച്ച് 15 ഞായറാഴ്ച അമേരിക്കയില്‍ ദേശീയ പ്രാര്‍ത്ഥന ദിനമായി ആചരിച്ചിരിന്നു. 12 ലക്ഷത്തോളം അമേരിക്കന്‍ ജനത്തെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 1,75,000 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=tULGJR62I8I
Second Video
facebook_link
News Date2020-05-08 17:01:00
Keywordsട്രംപ, യു‌എസ് പ്രസി
Created Date2020-05-08 17:08:29