category_idMirror
Priority1
Sub CategoryNot set
statusPublished
PlaceNot set
Mirror DaySaturday
Headingഭക്തിഗാന രംഗത്തെ വാനമ്പാടിയായ ചിത്ര അരുണിന്റെ ക്രിസ്താനുഭവം
Content'ദൈവം തന്നതല്ലാതൊന്നും' എന്ന സുപ്രസിദ്ധ ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയം കവര്‍ന്ന ചിത്ര അരുണിന് ഇന്ന് വിളിപ്പേര് 'ക്രിസ്തീയ ഭക്തിഗാന രംഗത്തെ വാനമ്പാടി'യെന്നാണ്. മൂവായിരത്തോളം ഭക്തി ഗാനങ്ങളാണ് ഇതിനോടകം ചിത്ര ആലപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ യാഥാസ്ഥിതിക ഹൈന്ദവ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന തനിക്ക് ചെറുപ്പ കാലത്ത് ക്രൈസ്തവ ദേവാലയത്തിന് മുമ്പില്‍ നിന്നുള്ള പ്രാര്‍ത്ഥനയും കുരിശുവരയുമാണ് തന്നെ ക്രിസ്തീയ ഭക്തി ഗാനരംഗത്ത് തുടരുവാനും ശ്രദ്ധിക്കപ്പെടുവാനും സഹായിച്ചതെന്ന് ചിത്ര പറയുന്നു. ക്രിസ്തുവിന് വേണ്ടിയ പാടിയ ഗാനങ്ങളിലൂടെയാണ് തനിക്ക് പ്രേഷകമനസില്‍ ഇടം നേടാനായതെന്നും അതിനാല്‍ ക്രിസ്തുവിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ചിത്ര ആവര്‍ത്തിക്കുന്നു. കുട്ടിക്കാലം മുതല്‍ തന്നെ പാട്ട് പാടുമായിരുന്ന ചിത്രയുടെ സംഗീതത്തിലുള്ള പ്രാവിണ്യം തിരിച്ചറിഞ്ഞ് അതിന് വേണ്ട പ്രോത്സാഹനം നല്‍കിയത് മാതാപിതാക്കളായിരുന്നു. അവരുടെ ആഗ്രഹ പ്രകാരമായിരുന്നു താന്‍ സംഗീതത്തില്‍ ഉപരി പഠനം നടത്തിയതെന്നും ചിത്ര പറയുന്നു. ദേവാലയങ്ങളില്‍ കുര്‍ബാന സ്വീകരണത്തിനായി തിരുവോസ്തിതന്‍ എന്ന ഗാനം ആലപിക്കാറുണ്ടെന്നറിയുമ്പോള്‍ തനിക്ക് വളരെ സന്തോഷമുണ്ട്. ദൈവാനുഗ്രഹത്താല്‍ ഒരുപാട് വേദികളില്‍ മുന്‍നിര ഗായകരൊടൊപ്പം ഗാനം ആലപിക്കുവാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FShekinahTelevision%2Fvideos%2F656599434902601%2F&show_text=0&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> തന്റെ മാതാപിതാക്കളുടെ വലിയ ആഗ്രഹമായിരുന്നു തന്നെയാരു പിന്നണി ഗായികയാക്കി തീര്‍ക്കുകയെന്നത്. ദൈവ കൃപയാല്‍ അത് സാക്ഷാത്കരിക്കപ്പെട്ടുവെന്നും അതിന് താന്‍ എന്നും ക്രിസ്തുവിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ചിത്ര പറയുന്നു. 'ആരോരുമില്ലാതെ' എന്ന ഗാനവും, 'ഒരുനാളുമെന്നെ പിരിയാതെ' ഗാനവും 'ഈശോ നീ എന്റെ ഉളളില്‍ വന്നാല്‍' എന്ന ഗാനവും സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗമായിരുന്നു. തൃശൂര്‍ അതിരൂപത പുറത്തിറക്കിയ മാലാഖ എന്ന ആല്‍ബത്തിലെ ഫാ. ജോഷി കണ്ണൂക്കാടന്‍ എഴുതിയ ഗാനവും ചിത്രയുടെ സ്വരമാധുര്യം അനേകരുടെ ഹൃദയം കവരുവാന്‍ കാരണമായി. നിരവധി സ്റ്റേജ് ഷോകളിലും ആല്‍ബങ്ങളിലും പാടുവാന്‍ ഭാഗ്യം ലഭിച്ച തനിക്ക് സംഗീതലോകത്ത് കരുത്തോടെ മുന്നേറുവാന്‍ തന്റെ അമ്മയും, ഭര്‍ത്താവ് അരുണും, ചേച്ചി വിനീത സുരേഷുമാണ് പിന്തുണ നല്‍കുന്നതെന്നും ചിത്ര പറയുന്നു. കുറഞ്ഞ കാലം കൊണ്ട് നിരവധി ക്രിസ്ത്യന്‍ ഗാനങ്ങള്‍ പാടി ലക്ഷകണക്കിന് പ്രേഷകരുടെ മനസില്‍ ഇടം നേടിയ ഈ ഗായിക ആദ്യമായി സംഗീത സംവിധാന ചെയ്ത ഗാനം ലോക്ക് ഡൗണ്‍ ദിനങ്ങള്‍ കഴിഞ്ഞാല്‍ ഉടന്‍ പുറത്തിറങ്ങുമെന്നതിന്റെ സന്തോഷത്തിലാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-09 12:35:00
Keywordsഗായിക, യേശു
Created Date2020-05-09 12:22:42