category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ദിവ്യ പി. ജോണിന്റെ മരണം: തിരുവല്ല അതിരൂപതയുടെ പത്രക്കുറിപ്പ്
Contentതിരുവല്ല അതിരൂപതയിൽ പ്രവർത്തിക്കുന്ന പാലിയേക്കര ബസേലിയൻ കോൺവെന്റിലെ സന്യാസ അർഥിനി ദിവ്യ പി. ജോണിന്റെ ആകസ്മിക നിര്യാണത്തിൽ തിരുവല്ല അതിരൂപത നടുക്കവും ദുഖവും രേഖപ്പെടുത്തുന്നു. മെയ് 7 ന് ഉച്ചയോടെ കോൺവെന്റിലെ കിണറ്റിൽ വീണതായി കാണപ്പെട്ട ദിവ്യയെ കോൺവെന്റ്‌ അധികൃതർ അറിയിച്ചതനുസരിച്ചു ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി കരയ്ക്കു എത്തിക്കുകയും ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തെങ്കിലും പരിശോധനയിൽ മരിച്ചതായി കണ്ടെത്തി. തുടർന്ന് ദിവ്യയുടെ മൃത ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോലീസ്‌ സെർജെന്റ് മേൽനോട്ടത്തിൽ പോസ്റ്റ്‌ മോർടെം നടത്തുകയും മെയ് 9 ന് ചുങ്കപ്പാറ സെന്റ് ജോർജ് ഇടവകയിൽ അഭിവന്ദ്യ ആർച്ചു ബിഷപ് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ ക്ളോസ് ഡൌൺ മാനദണ്ഡങ്ങൾ പാലിച്ചു സംസ്കരിക്കുകയും ചെയ്തു. ദിവ്യയുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും കുടുംബാംഗങ്ങളോടും അതിരൂപതയുടെ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു. ദിവ്യയുടെ മരണത്തെ സംബന്ധിച്ച് നടക്കുന്ന പോലീസ് അന്വേഷണം ഏറ്റം കാര്യക്ഷമമായി നടക്കുന്നതിനാവശ്യമായ എല്ലാ സഹകരണവും പിന്തുണയും നൽകിക്കൊണ്ടിരിക്കുന്നു. ബഹു. സിസ്റ്റേഴ്സ്ന് ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രത്യേകം പ്രാർത്ഥനാ സഹായവും പിന്തുണയും അറിയിക്കുന്നു. നമ്മുടെ കോൺവെന്റുകളിൽ പഠിക്കുകയും സമർപ്പിത ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയും ചെയ്യുന്ന എല്ലാ അംഗങ്ങളും സഭയുടെ വിലപ്പെട്ട മക്കളാണ്. സമൂഹത്തിനുവേണ്ടിയുള്ള സഭയുടെ ശുശ്രൂഷകളിൽ മുഖ്യപങ്കും അവരിലൂടെയാണ് നിർവഹിക്കപ്പെടുന്നത്‌. അവരുടെ സുരക്ഷിതത്വവും സുസ്ഥിതിയും ഉറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ മുൻകരുതലുകളും എടുക്കാൻ ബന്ധപ്പെട്ട എല്ലാവരും എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ദിവ്യയുടെ മരണത്തിൽ കഥകൾ മെനഞ്ഞു സഭയേയും സന്യാസത്തേയും, മരിച്ചുപോയ സന്യാസാർഥിനിയെയും കുടുംബത്തേയും അപകീർത്തിപ്പെടുത്താനും അന്വേഷണത്തെ വഴിതിരിച്ചു വിടാനും ശ്രമിക്കുന്നവർ അതിൽനിന്ന് പിന്മാറണമെന്നും, സത്യസന്ധമായ അന്വേഷണം നടത്താൻ പോലീസിനെ അനുവദിക്കണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-11 12:18:00
Keywordsമരണ
Created Date2020-05-11 12:20:07