category_idIndia
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingഹാരിസ് മദനിയുടെ ക്രൈസ്തവ നിന്ദ: 'കാസ' പരാതി നൽകി
Content കൊച്ചി: ഇസ്ലാം മത വിശ്വാസിയും, കളിയിക്കാവിള മുസ്ലിം ജമാഅത്തിന്റെ മുഖ്യ ഇമാമുമായ ഹാരിസ് മദനി ക്രൈസ്തവ വിശ്വാസത്തെ അതീവ മോശകരമായി അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിനെതിരെ പോലീസിൽ പരാതി. ക്രിസ്ത്യൻ സംഘടനയായ കാസ ( ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ)യാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി കൈമാറിയിരിക്കുന്നത്. യുദ്ധത്തിൽ പരാജയപ്പെട്ട പുരുഷന്മാരെയും സ്ത്രീകളെയും കൊന്നൊടുക്കി അവരുടെ കന്യകകളെ യേശു വീതിച്ചെടുത്തു, മറ്റു മതസ്ഥരെ കൊല്ലാൻ കൽപ്പിച്ച ആളാണ് യേശു തുടങ്ങീ നിരവധി അവഹേളനപരവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണ് ഹാരിസ് മദനി പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. പ്രതി കുറ്റകൃത്യം വീണ്ടും ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ, പ്രതിയോടൊപ്പം ഉള്ളവരെ കുറ്റകൃത്യം ചെയ്യുവാൻ പ്രേരിപ്പിക്കുവാൻ സാധ്യതയുള്ളതിനാലും, തെളിവുകൾ നശിപ്പിക്കാനും നിയമവ്യവസ്ഥിതിയിൽ നിന്നും ഒളിച്ചോടാൻ സാധ്യത ഉള്ളതിനാലും പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു, ഉടൻ അറസ്റ്റ് ചെയ്തു കേസിന്റെ അന്വേഷണം തുടരണമെന്നുമാണ് സംഘടനയുടെ ആവശ്യം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-13 16:24:00
Keywordsഇസ്ലാ
Created Date2020-05-13 16:25:13