Content | ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലെ ആശുപത്രിയില്‍ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. റെയ്ന സോഫിയ ക്ലിനിക്കില്‍ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം ഉണ്ടായതായി രാജ്യത്തെ പ്രമുഖ ചാനലായ യൂണിവിഷന്‍ നെറ്റ്വര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. രോഗികളെ സന്ദര്‍ശിക്കുവാന്‍ വന്ന ദൈവമാതാവെന്നാണ് ക്ലിനിക്കിലെ ജീവനക്കാര്‍ പറയുന്നത്. സംഭവം അത്ഭുതകരമായി അനുഭവപ്പെട്ടെന്ന് ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോ. വില്യം പിന്‍സന്‍ പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FUnivisionApp%2Fvideos%2F184166016065769%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ആശുപത്രി വരാന്തയിലും ചാപ്പലിലുമടക്കം അസാധാരണമായ സ്ഥലങ്ങളിൽ രൂപം കണ്ടെന്നും അത് ദൈവമാതാവാണെന്ന് തനിക്ക് ഉറപ്പാണെന്നും രൂപം തറയില്‍ സ്പര്‍ശിച്ചിരിന്നില്ലെന്നും അദ്ദേഹം പറയുന്നു. ദൈവമാതാവ് സ്നേഹമുള്ളവളാണെന്നും അവള്‍ രോഗികളെ സന്ദര്‍ശിക്കുവാന്‍ എത്തിയതാണെന്നും കസിത ഡേ വേര്‍ജെന്‍ ഡയറക്ടര്‍ മരിയ ഫ്രാന്‍സിയ പറഞ്ഞു. അതേസമയം വിഷയത്തില്‍ ബൊഗോട്ട അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് റൂബന്‍ ഗോമെസ് പ്രതികരണം നടത്തിയിട്ടില്ല.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |