category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'നിയന്ത്രണങ്ങൾക്ക് വിധേയമായി ദേവാലയങ്ങളിൽ ആരാധന നടത്തുവാൻ അനുവാദം നൽകണം'
Contentകല്‍പ്പറ്റ: സാമൂഹിക അകലം പാലിച്ചും അധികാരികളും ആരോഗ്യ പ്രവർത്തകരും നൽകിയിരിക്കുന്ന ജാഗ്രതാ നടപടികൾ അനുസരിച്ചു കൊണ്ട് ദേവാലയങ്ങളിൽ വിശ്വാസികൾക്ക് ആരാധന നടത്തുവാൻ അനുവദിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽസമിതി ഏർപ്പെടുത്തിയ അടുക്കളത്തോട്ട നിർമ്മാണവും പരിപാലനവും (ഏദൻ തോട്ടം) മത്സര രജിസ്ട്രേഷൻ മെയ് 30നു മുമ്പ് പൂർത്തിയാക്കുവാനും തീരുമാനിച്ചു. ഭക്ഷ്യ വസ്തുക്കളു ടെ ശേഖരണത്തിനും വിപണനത്തിനുമായി ഇടവക -മേഖല- രൂപത തല സംവിധാനങ്ങൾ (ആഴ്ചചന്ത ) ഒരുക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതിനും തീരുമാനിച്ചു. പ്രസിഡന്റ് ഡോ.കെ.പി.സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫ്രൻസിൽ ഡയറക്ടർ ഫാ.ആന്റോ മമ്പള്ളി, ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ, ജോർജ്ജുകുട്ടി വിലങ്ങപ്പാറ, സൈമൺ ആനപ്പാറ,അഡ്വ.ഗ്ലാഡിസ് ചെറിയാൻ, ജെയിംസ് മറ്റത്തിൽ, ജോസ് കുറുമ്പാലക്കാട്ട്, ലൗലി ഇല്ലിക്കൽ എന്നിവർ സംസാരിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-16 12:00:00
Keywordsമാനന്ത
Created Date2020-05-16 12:01:24