category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingകോവിഡ് 19: ഷാർജയിൽ കത്തോലിക്ക വൈദികൻ അന്തരിച്ചു
Contentഷാർജ: പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ഷാർജ സെന്റ് മൈക്കിൾ കത്തോലിക്കാ ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു കൊണ്ടിരുന്ന ലെബനീസ് സ്വദേശിയായ വൈദികൻ ഫാ. യൂസഫ് സമി യൂസഫ് കോവിഡ് 19 ബാധിച്ചു മരിച്ചു. ഇന്നലെ വൈകുന്നേരം 5.14 ന് അജ്‌മാൻ ഷെയ്ഖ് ഖലീഫ സിറ്റി ഹോസ്പിറ്റലിൽവെച്ചായിരുന്നു അന്ത്യം. കോവിഡും അതിനെത്തുടർന്നുണ്ടായ മറ്റ് ആരോഗ്യ പ്രശ്നങ്ങളുമാണ് അദ്ദേഹത്തിന്റെ മരണ കാരണമെന്ന് വികാരിയാത്ത് ഓഫ് സതേൺ അറേബ്യ പത്രക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ 3 ആഴ്ചകളിലേറെയായി അദ്ദേഹം ചികിത്സയിലായിരുന്നു. കപ്പൂച്ചിൻ സന്യാസ സഭാംഗമായ ഫാ. യൂസഫ് സമി കഴിഞ്ഞ 27 വർഷമായി ഗൾഫ് മേഖലകളിൽ സേവനം ചെയ്തു വരികയായിരുന്നു. എപ്പോഴും തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്ന അദ്ദേഹം ഫ്രഞ്ച്, അറബി ഭാഷകളിലുള്ള വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകളുടെ ചുമതല വഹിച്ചിരുന്നു. 1993-ലാണ് ഗൾഫ് നാടുകളിലെ സേവനം അദ്ദേഹം ആരംഭിച്ചത്. ദുബായ് സെന്റ് മേരീസ് ചർച്ച്, ദോഹ ഔർ ലേഡി ഓഫ് റോസറി ചർച്ച്, മനാമ സേക്രട്ട് ഹാർട്ട് ചർച്ച്, അബുദാബി സെന്റ് ജോസഫ് കത്തീഡ്രൽ, അൽ ഐൻ സെന്റ് മേരീസ് ചർച്ച് തുടങ്ങിയ ദേവാലയങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-18 08:37:00
Keywordsഗൾഫ
Created Date2020-05-18 08:38:09