category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഐ‌എസ് തകര്‍ത്ത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനു സജീവ ഇടപെടലുമായി യു‌എ‌ഇ
Contentമൊസൂള്‍: ഇറാഖി നഗരമായ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്ത 'അല്‍ സാ' എന്നറിയപ്പെടുന്ന ഔര്‍ ലേഡി ഓഫ് ദി ഹൌര്‍” ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി യുനെസ്കോയുടെ നേതൃത്വത്തില്‍ മുസ്ലീങ്ങളും കൈകോര്‍ക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ദേവാലയം വടക്കന്‍ ഇറാഖ്, കുര്‍ദ്ദിസ്ഥാന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാന ഇടവകയാണ്. 2014-2016 കാലഘട്ടത്തില്‍ മൊസൂള്‍ നിയന്ത്രിച്ച ഇസ്ലാമിക് സ്റ്റേറ്റ് അല്‍ സാ ദേവാലയം ഉള്‍പ്പെടെ നിരവധി ദേവാലയങ്ങള്‍ നശിപ്പിച്ചിരുന്നു. ദേവാലയത്തിന്റെ കീഴിലെ ഒരു കോണ്‍വെന്റും തീവ്രവാദികള്‍ തീവ്രവാദികള്‍ തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. “മൊസൂളിന്റെ ആത്മാവിന്റെ വീണ്ടെടുക്കല്‍” എന്ന പദ്ധതിയുടെ ഭാഗമായി യുനെസ്കോയും, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റേയും, കത്തോലിക്കാ സഭയുടെ കീഴിലുള്ള ഡൊമിനിക്കന്‍ സഭയുടേയും സംയുക്ത പങ്കാളിത്തത്തിലാണ് ദേവാലയത്തിന്റെ പുനരുദ്ധാരണം. മൊസൂളില്‍ ഇപ്പോള്‍ വെറും 50 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മാത്രമാണുള്ളതെന്ന് ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഡൊമിനിക്കന്‍ വൈദികനായ ഫാ. ഒലീവിയര്‍ പോക്വില്ലോണ്‍ പറഞ്ഞു. മൊസൂളിന്റെ പൈതൃക പ്രതീകങ്ങളായ അല്‍ സാ ദേവാലയം, അല്‍ ടഹേര സിറിയക് കത്തോലിക്ക ദേവാലയം എന്നിവയുടെ പുനരുദ്ധാരണത്തിനായി അഞ്ച് കോടിയിലധികം ഡോളറാണ് യുഎഇ നല്‍കുന്നത്. ഇറാഖിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിനായി മുന്‍കൈ എടുക്കുന്ന ആദ്യത്തെ അറബ് രാജ്യമാണ് യുഎഇ. സമാധാന പുനസ്ഥാപനത്തിനായുള്ള പരസ്പര ക്ഷേമകരമായ സമര്‍പ്പണത്തിന്റെ മാതൃകയായിട്ടാണ് യുഎഇയുടെ ഈ നടപടിയെ വിലയിരുത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തെ ഭയന്ന്‍ നിരവധി ക്രിസ്ത്യാനികളാണ് മൊസൂളില്‍ നിന്നും പലായനം ചെയ്തത്. പലായനം ചെയ്ത ക്രിസ്ത്യാനികള്‍ ജന്മദേശത്തേക്ക് തിരിച്ചുവരുമെന്ന്‍ പ്രതീക്ഷിക്കുന്നതായി യു.എ.ഇ കള്‍ച്ചര്‍, നോളജ് ഡെവലപ്മെന്റ് മന്ത്രി നൌറാ അല്‍ കാബി പറഞ്ഞു. യൂറോപ്യന്‍ രാജ്യമായ ഹംഗറി ഇറാഖിലെ ദേവാലയങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിന് നേരത്തെ സഹായവുമായി എത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-18 20:55:00
Keywordsഇറാഖ
Created Date2020-05-18 21:05:13