category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജന്മശതാബ്ദിയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ വീണ്ടും സ്മരിച്ച് ഡൊണാള്‍ഡ് ട്രംപ്
Contentവാഷിംഗ്‌ടണ്‍ ഡി.സി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ട്വീറ്റ് പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. “വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മദിന വാര്‍ഷികാചരണം ഇന്നാണ്. ജന്മദിന ആശംസകള്‍!” എന്നാണ് ട്രംപിന്റെ ട്വീറ്റില്‍ പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്രംപിന്റെ ട്വീറ്റിന് 98,000 ത്തോളം ലൈക്കുകളും 17,000 റീ ട്വീറ്റുകളും ലഭിച്ചു കഴിഞ്ഞു. നിരവധി കമന്റുകളാണ് ഈ ട്വീറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. “മഹാന്‍മാരായ വിശുദ്ധരില്‍ ഒരാളുടെ ജന്മദിന വാര്‍ഷികം ആശംസിക്കുവാന്‍ പ്രസിഡന്റ് സമയം കണ്ടെത്തിയതിനെ വിശേഷിപ്പിക്കുവാന്‍ വാക്കുകളില്ല. വിശുദ്ധ ജോണ്‍ പോള്‍ II, ഞങ്ങള്‍ക്ക് വേണ്ടിയും ഞങ്ങളുടെ രാഷ്ട്രത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കണമേ” തുടങ്ങീ നിരവധി പ്രതികരണങ്ങളാണ് ട്രംപിന്റെ ട്വീറ്റില്‍ കാണുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ ഇതിനും മുന്‍പും ട്രംപ് പരസ്യമായി സ്മരിച്ചിട്ടുണ്ട്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Today we commemorate the 100th Anniversary of the birth of Saint John Paul II. HAPPY BIRTHDAY! <a href="https://t.co/v7y0r1oSDh">pic.twitter.com/v7y0r1oSDh</a></p>&mdash; Donald J. Trump (@realDonaldTrump) <a href="https://twitter.com/realDonaldTrump/status/1262513445028626439?ref_src=twsrc%5Etfw">May 18, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കഴിഞ്ഞ വര്‍ഷം ജൂണില്‍ വിശുദ്ധന്റെ ആദ്യ പോളണ്ട് തീര്‍ത്ഥാടനത്തിന്റെ നാല്‍പ്പതാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ദശലക്ഷകണക്കിന് സ്ത്രീ പുരുഷ ഹൃദയങ്ങളില്‍ സ്വാതന്ത്രവും ഭാസുരവുമായ ഒരു ജീവിതം കണ്ടെത്തുവാന്‍ വേണ്ട ധൈര്യവും നല്‍കിയത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണെന്നായിരിന്നു ട്രംപ് പറഞ്ഞത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രസംഗത്തിലൂടെ വിശുദ്ധന്‍ പറഞ്ഞ വാക്കുകള്‍ പോളണ്ടിലേയും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയും കമ്മ്യൂണിസത്തിനെതിരെ നിലകൊണ്ട ശക്തമായ മതിലായിരുന്നുവെന്നും അന്നു അദ്ദേഹം പറഞ്ഞിരിന്നു. വൈറ്റ് ഹൗസ് സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ കൂടിയാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍. 1979 ഒക്ടോബര്‍ 7ന് സന്ദര്‍ശനത്തോട് അനുബന്ധിച്ച് വാഷിംഗ്‌ടണില്‍ വിശുദ്ധന്‍ അര്‍പ്പിച്ച കുര്‍ബാനയില്‍ രണ്ട് ലക്ഷത്തിനടുത്ത് ആളുകളാണ് പങ്കെടുത്തത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-19 12:55:00
Keywordsജോണ്‍ പോള്‍, ട്രംപ
Created Date2020-05-19 12:55:57