Content | തലശേരി: സാമൂഹ്യപ്രവര്‍ത്തകയായ സന്യാസിനിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിന് കോട്ടയം സ്വദേശി ക്യാപ്റ്റന്‍ നോബിള്‍ പെരേര എന്നയാള്‍ക്കെതിരേ തലശേരി പോലീസ് കേസെടുത്തു. ഐപിസി 509, 294 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. തലശേരി മദ്യവിരുദ്ധസമിതി കോഓര്‍ഡിനേറ്ററായ സിസ്റ്റര്‍ ലുസീനയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മദ്യശാലകള്‍ തുറക്കുന്നതിന് എതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി സിസ്റ്റര്‍ ഉള്‍പ്പെടെയുള്ള മദ്യവിരുദ്ധസമിതി പ്രവര്‍ത്തകര്‍ 'മദ്യശാലകള്‍ തുറക്കരുത്, കുടുംബം തകര്‍ക്കരുത്' എന്ന പോസ്റ്ററുമായി നില്‍ക്കുന്ന ചിത്രത്തില്‍ സിസ്റ്ററിന്റെ ചിത്രത്തിലെ എഴുത്തുകള്‍ തിരുത്തി അവാസ്തവവും ആഭാസകരവുമായ വാക്കുകള്‍ ചേര്‍ത്തു പ്രചരിപ്പിച്ചു എന്നാണ് കേസ്.
പവിത്രമായി എല്ലാവരും ബഹുമാനിക്കുന്ന തന്റെ സന്യാസത്തെയും വിശ്വാസത്തെയും മന:പൂര്‍വം അപമാനിക്കുന്നതും വ്യക്തിപരമായി മാനഹാനി വരുത്തുന്നതുമായ പ്രചാരണം നടത്തിയ നോബിള്‍ പെരേരയ്‌ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കപ്പല്‍ ജീവനക്കാരനായ പ്രതിയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ തയാറാക്കിയ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ളവര്‍ക്കെതിരേയും നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് പരാതിക്കാരി.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |