Content | വത്തിക്കാൻ സിറ്റി: ഒക്ടോബര്‍ അഞ്ചിന് വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ റോമൻ ആരാധനക്രമ കലണ്ടറിൽ ചേർക്കുന്ന ഡിക്രിയില്‍ ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനായിരങ്ങളെ വിശുദ്ധ ഫൗസ്റ്റീനയുടെ ആത്മീയത ചെലുത്തിയ സ്വാധീനവും വൈദികരും സന്യസ്തരും അൽമായരും ഉൾപ്പെടെ നിരവധിപേരുടെ അഭ്യർത്ഥനയും പരിഗണിച്ചാണ് തിരുനാൾ ദിനം റോമന്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്. ദൈവകരുണയുടെ ഭക്തി പ്രചരിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധാലുവായിരിന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദി ദിനത്തിൽ തന്നെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നതെന്നത് ശ്രദ്ധേയമാണ്. ഈസ്റ്റർ ദിനം കഴിഞ്ഞു വരുന്ന ഞായറാഴ്ചയായ ദൈവകരുണയുടെ തിരുനാൾ ദിനത്തിലും വിശുദ്ധയുടെ ചരമദിനമായ ഒക്‌ടോബർ അഞ്ചിനും വിശുദ്ധ ഫൗസ്റ്റീനയെ സ്മരിക്കാറുണ്ടങ്കിലും തിരുനാൾ ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇതിന് ഒടുവില്‍ വിരാമമായിരിക്കുകയാണ്.
{{ വിശുദ്ധയുടെ ജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/2734}}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |