Content | മനില: ഫിലിപ്പീന്‍സിലെ ബുലാക്കനിലെ സിറ്റിയോ പരിയാഹാന്‍ ഗ്രാമത്തില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദേവാലയത്തിലും വെള്ളം കയറിയപ്പോഴും പതറാത്ത വിശ്വാസവുമായി വൈദികനും വിശ്വാസികളും. അരയോളം വെള്ളത്തില്‍ നിന്നുകൊണ്ട് ഇടവക വികാരി ഫാ. മോണ്‍ ആര്‍. ഗാര്‍ഷ്യ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികള്‍ ബോട്ടിലിരുന്നുകൊണ്ടാണ് പങ്കെടുത്തത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നു മുങ്ങിക്കൊണ്ടിരിക്കുന്ന സിറ്റിയോ പരിയാഹാനിലെ ദേവാലയത്തില്‍ പലയാനത്തിന് മുന്‍പ് അര്‍പ്പിച്ച അവസാന കുര്‍ബാനയായിരുന്നു അത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fewtnnewsnightly%2Fvideos%2F634069030523448%2F&show_text=0&width=476" width="476" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p>
"വിശ്വാസികള്‍ ഇല്ലെങ്കില്‍ പോലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ താന്‍ തയ്യാറായിരിന്നു. ഞങ്ങള്‍ ഇവിടെ അര്‍പ്പിക്കുന്ന അവസാന കുര്‍ബാനയാണിത്, ഈ പട്ടണം ഞങ്ങള്‍ ഉപേക്ഷിക്കുകയാണ്"- അദ്ദേഹം പറഞ്ഞു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്. 2003 മുതല്‍ ഓരോ വര്‍ഷവും 4 സെന്റിമീറ്റര്‍ വീതം സിറ്റിയോ പരിയാഹാന്‍ കടലില്‍ മുങ്ങികൊണ്ടിരിക്കുകയാണ്. ഇതിനു പുറമേയാണ് കഴിഞ്ഞയാഴ്ചത്തെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം. നൂറോളം കുടുംബങ്ങള്‍ ഉണ്ടായിരുന്ന സിറ്റിയോ പരിയാഹാനില്‍ കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ആയപ്പോഴേക്കും 40 ആയി ചുരുങ്ങി. പ്രതിസന്ധിയിലും പതറാത്ത വിശ്വാസവുമായി നിലകൊണ്ട വൈദികനെയും വിശ്വാസികളെയും കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുകയാണ്..
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |