category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading‘നാവിൽ ഈശോ തൻ നാമം’: യുക്രൈന്‍ സന്യാസിനികളുടെ പുതിയ മലയാള ഗാനവും വൈറലാകുന്നു
Contentകീവ്: 'നീയെന്റെ പ്രാര്‍ത്ഥന കേട്ടു…', നല്ല മാതാവേ മറിയേ' തുടങ്ങീ ഭക്തിഗാനങ്ങള്‍ പാടി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ച യുക്രൈന്‍ സന്യാസിനികളുടെ പുതിയ ഗാനവും ഹിറ്റ്. യുക്രൈനില്‍ സേവനം ചെയ്യുന്ന സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് ഓഫ് സെന്‍റ് മാര്‍ക്ക് (എസ്‌ജെ‌എസ്‌എം) കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ സന്യാസിനികള്‍ ‘നാവിൽ ഈശോ തൻ നാമം’ എന്ന ഗാനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ദാസ് ക്രിയേഷൻസിന്റെ ബാനറില്‍ കെസ്റ്റര്‍ പാടി വൈറലായ ഗാനം ഈ സന്യാസിനികള്‍ ഏറ്റെടുക്കുകയായിരിന്നു. മലയാളിയായ സുപ്പീരിയർ സിസ്റ്റർ ലിജി പയ്യപ്പള്ളിയിലൂടെയാണ് മലയാള ഗാനങ്ങൾ അടുത്തറിഞ്ഞു പഠിക്കുവാൻ ഇവർക്ക് പ്രേരണയായത്. സിസ്റ്റർ നതൽക കീബോർഡും വയലിനും സിസ്റ്റർ എറിക്ക ഡ്രംസും സിസ്റ്റർ ലോറ- സിസ്റ്റര്‍ ക്രിസ്റ്റീന എന്നിവര്‍ ഗിത്താറും വായിച്ചു ഗാനത്തെ മനോഹരമാക്കിയിരിക്കുകയാണ്. വിയന്നയില്‍ പഠനം നടത്തുന്ന മലയാളി വൈദികന്‍ ഫാ. ജാക്സണ്‍ സേവ്യറുടെ യൂട്യൂബ് ചാനലിലാണ് ഗാനാലാപനത്തിന്റെ ദൃശ്യങ്ങള്‍ സഹിതമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ സിസ്റ്റേഴ്സിന്റെ കൂടുതൽ ഗാനങ്ങൾ പുറത്തുവരുമെന്ന് വീഡിയോയില്‍ ഫാ. ജാക്സണ്‍ വെളിപ്പെടുത്തി. </p> <iframe class="responsive-iframe" src="https://www.youtube.com/embed/ftkFdDdMQsU" scrolling="no" frameborder="0" allowTransparency="true" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowFullScreen="true"></iframe> <p> 1845-ല്‍ ഫ്രാൻസില്‍ ആരംഭിച്ച കോണ്‍ഗ്രിഗേഷന്‍ 1998 മുതലാണ് യുക്രൈൻ മിഷൻ ആരംഭിച്ചത്‌. ദിവ്യകാരുണ്യ ആരാധനയിലും മ്യൂസിക് മിനിസ്ട്രിയിലും ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന ഇവരുടെ ഗാനങ്ങള്‍ നവമാധ്യമങ്ങളില്‍ തരംഗമാണ്. മലയാളം കൂടാതെ യുക്രേനിയൻ, റഷ്യൻ, ഹീബ്രു, ഇറ്റാലിയൻ, പോളിഷ്, ഫ്രഞ്ച്, ഭാഷകളിൽ സംഗീത ശുശ്രൂഷ തുടരുന്നുണ്ട്. പത്തൊന്‍പത് അംഗങ്ങളുള്ള യുക്രൈന്‍ കമ്മ്യൂണിറ്റിയിൽ സിസ്റ്റർ ജയന്തി മൽപ്പാന്‍ എന്ന മലയാളി സന്യാസിനിയുമുണ്ട്. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 21 കമ്യൂണിറ്റികള്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് ഓഫ് സെന്‍റ് മാര്‍ക്ക് (എസ്‌ജെ‌എസ്‌എം) കോണ്‍ഗ്രിഗേഷനു കീഴില്‍ സേവനം ചെയ്യുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=XfhfEo6byTc&feature=youtu.be
Second Video
facebook_link
News Date2020-05-22 20:18:00
Keywordsമലയാള, വൈറ
Created Date2020-05-22 20:21:50