category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോക്ക്ഡൗണിന് ശേഷം കുമ്പസാരത്തിനു ആക്രിലിക് മറകള്‍: ഒരുക്കങ്ങളുമായി കോസ്റ്ററിക്കായിലെ ദേവാലയം
Contentക്യൂസാഡാ; അടുത്ത മാസം മധ്യത്തില്‍ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണം പുനരാരംഭിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി സുരക്ഷിതമായി കുമ്പസാരിക്കുന്നതിനും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനും പ്രത്യേക ഒരുക്കങ്ങളുമായി കോസ്റ്ററിക്കായിലെ സാന്താ ബാര്‍ബറ ഡെ പാവാസ് ദേവാലയം. ഇടവക വിശ്വാസികളുടെ സഹായത്തോടെയാണ് ആക്രിലിക് മറകള്‍ നിര്‍മ്മിച്ചു ഒരുക്കങ്ങളുമായി ദേവാലയ നേതൃത്വവും വിശ്വാസികളും സജീവമായിരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചാതോത് കുറഞ്ഞ സാഹചര്യത്തില്‍ വരുന്ന ജൂണ്‍ 21 മുതല്‍ ദേവാലയങ്ങള്‍ തുറക്കുമെന്ന് കോസ്റ്ററിക്ക ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാന്താ ബാര്‍ബറ ഡെ പാവാസ് ആക്രിലിക് മറകള്‍ നിര്‍മ്മിച്ചത്. വിശ്വാസികളുടേയും വൈദികരുടെയും സുരക്ഷ ഒരുപോലെ ഉറപ്പാക്കുന്ന ആക്രിലിക് മറകളിലൂടെ മാത്രമേ കുമ്പസാരവും, ദിവ്യകാരുണ്യ വിതരണവും നടത്തുകയുള്ളൂവെന്ന്‍ ഇതിനോടകം തന്നെ ഇടവക അറിയിച്ചിട്ടുണ്ട്. 8 മറകളാണ് ആകെ നിര്‍മ്മിച്ചിരിക്കുന്നത്. മരംകൊണ്ടുള്ള അടിസ്ഥാനത്തില്‍ ഉറപ്പിച്ചിരിക്കുന്ന മറകളില്‍ കുമ്പസാരത്തിന് ഉപയോഗിക്കുന്നവയില്‍ “ക്ഷമിക്കുന്നതില്‍ ദൈവം മുടക്കം വരുത്തില്ല” എന്നിങ്ങനെയുള്ള വാക്യങ്ങള്‍ എഴുതിയിട്ടുണ്ട്. ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള മറയുടെ ചുവട്ടില്‍ വിശുദ്ധ കുര്‍ബാന നല്‍കുന്നതിനായി ഒരു ചെറു ജാലകം ഇട്ടിട്ടുണ്ട്. “നിന്നെ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്” എന്നാണ് ഈ മറകളില്‍ എഴുതിയിരിക്കുന്നത്. വിശുദ്ധരുടെ പേരുകളും ചിത്രങ്ങളും പ്രാര്‍ത്ഥനകളും ആലേഖനം ചെയ്തുകൊണ്ട് ദേവാലയത്തിലെ ബെഞ്ചുകളുടെ അകലം ഡിസൈന്‍ ചെയ്യുവാനുള്ള പദ്ധതിയും ദേവാലയത്തിന്റെ പരിഗണനയിലുണ്ട്. ജര്‍മ്മനിയിലെ ഒരു ദേവാലയത്തില്‍ നിന്നുമാണ് ഈ ആശയം ലഭിച്ചതെന്ന് ഇടവക വികാരിയായ ഫാ. ജെറാര്‍ഡോ ലിയോണ്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-23 12:20:00
Keywordsകുമ്പ
Created Date2020-05-23 12:20:37