category_id | Events |
Priority | 0 |
Sub Category | Not set |
status | Unpublished |
Place | Not set |
Mirror Day | Not set |
Heading | ലോക്ക്ഡൗൺ കാലത്ത് കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക ആത്മീയ ശുശ്രൂഷകൾ ഓൺലൈനിൽ |
Content | ഈ ലോക്ക്ഡൗൺ കാലത്ത് കുട്ടികൾക്ക് മതബോധന ക്ലാസ്സുകളിലും മറ്റ് ആത്മീയ ശുശ്രൂഷകളിലും നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, കുട്ടികൾക്ക് അവരുടെ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് ആത്മീയമായി വളരാൻ ഉതകുന്ന വിധത്തിലുള്ള ശുശ്രൂഷകൾ ഓൺലൈനിൽ ലഭ്യമാക്കിക്കൊണ്ട് യുകെയിലുള്ള കാത്തലിക് ക്നാനായ മിഷൻസ് ഇന്നുമുതൽ സംപ്രേഷണം ആരംഭിക്കും.
എല്ലാ ശനിയാഴ്ചകളിലും ഇന്ത്യൻ സമയം രാത്രി 9:30 മുതൽ 10 മണി വരെയായിരിക്കും കുട്ടികൾക്കായുള്ള ഈ പ്രത്യേക ശുശ്രൂഷകൾ നടത്തപ്പെടുക. ഓരോ ആഴ്ചയിലും പ്രത്യേക പ്രായത്തിലുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിനും അഭിരുചിക്കും അനുസരിച്ചുള്ള വചന സന്ദേശങ്ങളും മറ്റ് പരിപാടികളും നടത്തപ്പെടും. ലോകമെമ്പാടുമുള്ള കുട്ടികളെ ഉദ്ദേശിച്ചുകൊണ്ട് ഇംഗ്ലീഷിലായിരിക്കും ഇവ നടത്തപ്പെടുക.
"കൊറോണാ മഹാമാരിയുടെ ഈ കാലത്ത് പുതിയതലമുറ വിശ്വാസത്തിന്റെ ഒരു വെല്ലുവിളിയെ നേരിടുന്നുണ്ട്. നിരവധി ചോദ്യങ്ങളാണ് അവരുടെ മനസ്സിൽ ഉയരുന്നത്. ക്രിസ്തുവിലുള്ള ആഴമായ വിശ്വാസത്തിലൂടെ മാത്രമേ അവർക്ക് ഇതിനുള്ള ഉത്തരം കണ്ടെത്താൻ സാധിക്കൂ. പ്രാർത്ഥനയിലൂടെ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടുവാൻ കുട്ടികളെ ബാല്യം മുതലേ പ്രാപ്തരാക്കുക എന്നതാണ് ഈ ഓൺലൈൻ ശുശ്രൂഷകളുടെ ലക്‌ഷ്യം" ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വികാരി ജനറാൾ ഫാ. സജി മലയിൽപുത്തൻപുരയിൽ പറഞ്ഞു.
ഇന്നത്തെ ശുശ്രൂഷകൾ 13 വയസ്സിനും, അതിനു മുകളിലും പ്രായമുള്ള കുട്ടികൾക്കു വേണ്ടിയായിരിക്കും നടത്തപ്പെടുക.
ഇന്നത്തെ ഓൺലൈൻ ശുശ്രൂഷകളുടെ യൂട്യൂബ് ലിങ്ക്: {{ https://www.youtube.com/watch?v=RZS2SnFIZEU&feature=youtu.be -> https://www.youtube.com/watch?v=RZS2SnFIZEU&feature=youtu.be}}
ഈ ശുശ്രൂഷയുടെ മറ്റു രാജ്യങ്ങളിലെ ആനുപാതികമായ സമയക്രമം
UK: 5pm to 5:30pm <br>UAE: 8pm to 8:30pm <br> KUWAIT: 7pm to 7:30pm <br> USA: 11am to 11:30am |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2020-05-23 15:00:00 |
Keywords | കുട്ടികൾ, ഓൺലൈ, ശുശ്രൂഷ, സംപ്രേഷ |
Created Date | 2020-05-23 12:55:42 |