Content | കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് 2020 -21 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഓൺലൈനിലൂടെ നിർവ്വഹിച്ചു. ഡയറക്ടർ ഫാ. ജോബി പുച്ചുകണ്ടത്തിൽ, സംസ്ഥാന പ്രസിഡന്‍റ് ബിനു മാങ്കൂട്ടത്തിൽ, സംസ്ഥാന സെക്രട്ടറി ഷിനോ മോളോത്ത്, വൈസ് ഡയറക്ടർ ഷിജു ഐക്കരകാനയിൽ, ബിനോയ് പള്ളിപ്പുറം എന്നിവർ പ്രസംഗിച്ചു. 'മിഷനെ അറിയുക - മിഷനെ സ്നേഹിക്കുക- മിഷൻ ലീഗിലൂടെ' എന്നുള്ള പഠനവിഷയമായി ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. ലോക്ക്ഡൌണിന്റെ പശ്ചാത്തലത്തിൽ മിഷൻ ലീഗിന്റെ പ്രവർത്തനങ്ങൾ കൂടുതലായി ഓൺലൈൻ വഴി ആയിരിക്കും നടത്തപ്പെടുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. |