category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചൈനീസ് സമൂഹത്തിന് പ്രാർത്ഥനയും പിന്തുണയും അറിയിച്ച് ഫ്രാൻസിസ് പാപ്പ
Contentവത്തിക്കാൻ സിറ്റി: ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ദിനമായ ഇന്നലെ ചൈനയ്ക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. 2007ൽ ബനഡിക്ട് പതിനാറാമൻ പാപ്പ ചൈനയിലെ വിശ്വാസി സമൂഹത്തിന് അയച്ച കത്തിലൂടെ മേയ് 24 ചൈനയിലെ കത്തോലിക്കാ സഭയിൽ പ്രാർത്ഥനാദിനമായി പ്രഖ്യാപിച്ചിരിന്നു. വാര്‍ഷിക ദിനത്തില്‍ ചൈനക്ക് ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും അറിയിക്കുന്നതായി പറഞ്ഞ പാപ്പ രാജ്യത്തെ പരിശുദ്ധ അമ്മയ്ക്ക് ഭരമേല്പിച്ചു. പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിന് ആഗോള സഭയുടെ സകല പിന്തുണയും പ്രത്യാശയും ഉറപ്പുതരുന്നുവെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. പരിശുദ്ധാത്മാവിനെ അധികമായി വർഷിക്കപ്പെടണമേയെന്ന നിങ്ങളുടെ പ്രാർത്ഥനയിൽ ആഗോളസഭ ഒന്നടങ്കം പങ്കുചേരുകയാണ്. ദൈവ വചനത്തിന്റെ വെളിച്ചത്താലും ഭംഗിയാലും ചൈനീസ് സമൂഹം തിളങ്ങട്ടെ. ചൈനയിലെ വിശ്വാസീസമൂഹം വിശ്വാസത്തിൽ ദൃഢതയുള്ളവരും ഐക്യത്തിൽ അചഞ്ചലരും സന്തോഷത്തിന്റെ സാക്ഷികളും പ്രത്യാശയുടെ പ്രചാരകരുമായി മാറട്ടെയെന്നും പാപ്പ ആശംസിച്ചു. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഷെഷാനിലെ 'ഔര്‍ ലേഡി ഓഫ് ഷങ്ഘായി' പ്രത്യേകമാം വിധം സ്മരിക്കപ്പെടുന്ന ദിവസം കൂടിയായിരിന്നു ഇന്നലെ. ലോക്ക്ഡൌണിനെ തുടര്‍ന്നു ദേവാലയം ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-25 14:13:00
Keywordsചൈന, ചൈനീ
Created Date2020-05-25 14:23:37