category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനെയ്യാറ്റിന്‍കര രൂപതയുടെ ലോഗോസ് പാസ്റ്ററല്‍ സെന്റര്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കുന്നതിന് വിട്ടുനല്‍കി
Contentനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ കീഴിലുള്ള വ്‌ളാങ്ങാമുറിയിലെ ലോഗോസ് പാസ്റ്ററല്‍ സെന്റര്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കുന്നതിന് വിട്ട് നല്‍കി. ആദ്യഘട്ടമായി ലോഗോസ് പാസ്റ്ററല്‍ സെന്ററിലെ 25 ബാത്ത് അറ്റാച്ചിഡ് മുറികള്‍ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്തു. ക്വാറന്റൈന്‍ കേന്ദ്രം ഏറ്റെുക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ കെ. ആന്‍സന്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യൂ.ആര്‍. ഹീബ, ഡപ്യൂട്ടികളക്ടര്‍ സുരേഷ്, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ അജയന്‍, ആരോഗ്യവിഭാഗം നോഡല്‍ ഓഫീസര്‍ ഡോ.ശിവകുമാര്‍, നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രികുമാര്‍, ലോഗോസ് ഡയറക്ടര്‍ ഫാ.കിരണ്‍രാജ് , വാര്‍ഡ് കൗണ്‍സിലര്‍ പ്രവീണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏറ്റെടുത്ത മുറികളില്‍ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ ക്രമീകരണം നടത്തി. മുറികള്‍ക്ക് വേണ്ട മെത്തകളും മറ്റ് ക്രമീകരണങ്ങളും മുനിസിപ്പാലിയുടെ നേതൃത്വത്തില്‍ ചെയ്യുമെന്ന് ചെര്‍പേഴ്‌സണ്‍ ഡബ്ല്യൂ. ആര്‍. ഹീബ പറഞ്ഞു. ലോഗോസില്‍ പ്രവര്‍ത്തിച്ചിരുന്ന രൂപതയുടെ സാമൂഹ്യ സംഘടനയായി നിഡ്‌സിന്റെയും വിദ്യാഭ്യാസത്തിന്റെയും ഓഫീസുകള്‍ പത്താങ്കല്ലിലെ പഴയ ബിഷപ്‌സ് ഹൗസിലേക്ക് താത്കാലികമായി മാറ്റിയതായി രൂപതാ വികാരി ജനറാള്‍ മോണ്‍.ജി ക്രിസ്തുദാസ് അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-26 07:41:00
Keywordsനെയ്യാറ്റിന്‍കര
Created Date2020-05-26 07:41:45