Content | പാലാ: കന്യാസ്ത്രീകൾക്കും റേഷൻ അനുവദിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് പാലാ എംഎൽഎ മാണി സി കാപ്പന്‍. കോവിഡ് അവലോകന വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് അദ്ദേഹം അഭ്യർത്ഥന നടത്തിയത്. കന്യാസ്ത്രീകളും സമൂഹത്തിൻ്റെ ഭാഗമാണ്. റേഷൻ്റെ കാര്യത്തിൽ വേർതിരിവിൻ്റെ ആവശ്യമില്ല. സന്ന്യാസജീവിതം തെരഞ്ഞെടുത്തില്ലായിരുന്നുവെങ്കിൽ അവർക്കും റേഷൻ ലഭിക്കുമായിരുന്നു. അതിനാൽ സന്ന്യാസ ജീവിതം തെരഞ്ഞെടുത്തതിൻ്റെ പേരിൽ റേഷൻ നിഷേധിക്കപ്പെടാൻ ഇടവരരുത്. ഇവർക്കായി റേഷനിൽ പ്രത്യേക ക്യാറ്റഗറി ആരംഭിച്ചാൽ ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|