Content | ഫരീദാബാദ്: ജനങ്ങളെ ആത്മീയമായി അനുധാവനം ചെയ്യുക എന്നത് ഈ കാലഘട്ടത്തിൽ സഭയുടെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്ന്‍ ഫരീദാബാദ് ആർച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. തന്റെ മെത്രാഭിഷേകത്തിന്റെ എട്ടാമത് വാർഷികത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇത് പ്രാർത്ഥനയാൽ ഐക്യപ്പെട്ട് മനുഷ്യ വംശം മുഴുവനും ഒന്നായി അതിജീവനത്തിന്റെ പാതയിൽ മുന്നേറണ്ട സമയമാണെന്ന് ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു.
പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ ജനങ്ങളെ പ്രാർത്ഥനയിൽ ശക്തിപ്പെടുത്തുകയും അവരെ ആത്മീയമായി അനുധാവനം ചെയ്യുകയും ചെയ്യുക എന്നതാണ് സഭയുടെ ഏറ്റവും വലിയ ഉത്തരവാദിത്വം. തന്റെ മെത്രാഭിഷേകത്തിന്റെ വാർഷിക ദിനത്തിൽ ട്രൂത്ത് ടൈഡിംഗ് സ് എന്ന യൂട്യൂബ് ചാനലിലൂടെ തൽസമയം സംപ്രേഷണം ചെയ്യപ്പെടുന്ന തന്റെ ദിവ്യബലിയിൽ രൂപത മുഴുവനെയും ഒരു കുടുംബമായിട്ട് പങ്കുകൊള്ളുവാനും പ്രാർത്ഥനയിൽ ഐക്യപ്പെടുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. മെത്രാഭിഷേക വാർഷിക ദിനത്തിൽ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയെ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ അനുമോദിച്ചു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|