category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപന്തക്കുസ്ത ഞായറിന് തലേന്ന് മരിയന്‍ ഗ്രോട്ടോയിൽ ജപമാല അര്‍പ്പിക്കുവാന്‍ പാപ്പ: പങ്കുചേരാന്‍ ആഗോള തീര്‍ത്ഥാടനകേന്ദ്രങ്ങളും
Contentവത്തിക്കാൻ സിറ്റി: പരിശുദ്ധ അമ്മയ്ക്ക് തിരുസഭ പ്രത്യേകം സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ മാസത്തിലെ മുപ്പതാം തീയതി വത്തിക്കാൻ ഗാർഡനിലെ ലൂർദ് ഗ്രോട്ടോയിൽ ഫ്രാൻസിസ് പാപ്പ പ്രത്യേകം ജപമാല അർപ്പിച്ച് പ്രാർത്ഥിക്കും. മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ചേർന്നുനിന്നുകൊണ്ട്, പരിശുദ്ധ അമ്മയുടെ സഹായം തേടി പ്രാർത്ഥിക്കുകയാണ് വിശേഷാൽ ജപമാല അർപ്പണത്തിലൂടെ പാപ്പ ഉദ്ദേശിക്കുന്നത്. വത്തിക്കാൻ സമയം വൈകിട്ട് 5.30നാണ് (ഇന്ത്യന്‍ സമയം രാത്രി 9 മണി) ജപമാല അർപ്പണം നടക്കുക. ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും ഇതേ സമയം പാപ്പയ്‌ക്കൊപ്പം ജപമാലയിൽ അണിചേരും. വിശ്വാസീസമൂഹത്തിന് ജപമാല അർപ്പണത്തില്‍ പങ്കുചേരാൻ വത്തിക്കാന്‍ മീഡിയ അടക്കമുള്ള വിവിധ മാധ്യമങ്ങള്‍ തത്‌സമയ സംപ്രേക്ഷണം നടത്തുന്നുണ്ട്. പാപ്പയോട് ചേര്‍ന്ന് മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ മെക്‌സിക്കോയിലെ ഗ്വാഡലൂപ്പെ, പോർച്ചുഗലിലെ ഫാത്തിമ, ഫ്രാൻസിലെ ലൂർദ് എന്നിവിടങ്ങളിലും മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ അമേരിക്കയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ, ഇറ്റലിയിലെ സാൻ ജിയോവാനി, തുടങ്ങീ നിരവധി തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ പങ്കുചേരുന്നുണ്ട്. പന്തക്കുസ്താ തിരുനാളിന്റെ തലേദിവസമാണ് പ്രത്യേക ജപമാല അർപ്പണം നടക്കുകയെന്നതും ശ്രദ്ധേയമാണ്. ജപമാല അർപ്പണത്തിന് സുവിശേഷവത്ക്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലാണ് ചുക്കാന്‍ പിടിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-27 08:46:00
Keywordsജപമാല
Created Date2020-05-27 08:47:25