Content | ബെംഗളൂരു: കര്‍ണ്ണാടകയില്‍ ജൂണ്‍ 1 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ജൂണ്‍ ഒന്നു മുതല്‍ ദേവാലയങ്ങളും അമ്പലങ്ങളും ഇതര ആരാധന കേന്ദ്രങ്ങളും തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. ഇതിനായി നിരവധി അനുമതികള്‍ ലഭിക്കാനുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും യെഡിയൂരപ്പ പറഞ്ഞു. അനുമതി ലഭിച്ചാല്‍ ജൂണ്‍ 1 ന് ആരാധനാലയങ്ങള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി മാര്‍ച്ച് അവസാനം മുതല്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗതം, കടകള്‍, മദ്യശാലകള്‍, ഗതാഗതം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയിരിന്നില്ല.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |