category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading തമിഴ് മക്കളിലേക്ക് യേശുവിനെ എത്തിക്കുവാന്‍ സഹായിക്കാമോ?
Contentയേശു ക്രിസ്തുവിനെ കുറിച്ചുള്ള രക്ഷയുടെ ദിവ്യരഹസ്യം എല്ലാ മനുഷ്യരും അറിയുകയും സ്വീകരിക്കുകയും ചെയ്യുന്നതിനായി അനേകം ശുശ്രൂഷകള്‍ ലോകമെങ്ങും നടക്കുന്നുണ്ട്. അത്തരമൊരു ശുശ്രൂഷയെ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്. യേശുക്രിസ്തുവിനെ അറിയാതെ ജീവിക്കുന്ന തമിഴ് സഹോദരങ്ങൾക്ക് വിശുദ്ധ ബൈബിള്‍ സമ്മാനിച്ച് അവരിലേക്ക് രക്ഷയുടെ സദ്വാര്‍ത്ത അറിയിക്കുന്ന ശുശ്രൂഷയാണ് ആവേ മരിയ മെസേഞ്ചേഴ്സ് മിനിസ്ട്രി. ക്രിസ്തുവെന്ന ജീവിക്കുന്ന സത്യത്തെ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ താമസിക്കുന്ന നാലായിരത്തില്‍ അധികം ആളുകളിലേക്ക് എത്തിക്കുവാന്‍ ഈ ശുശ്രൂഷയ്ക്കു ഇതുവരെ സാധിച്ചിട്ടുണ്ട്. വരും നാളുകളില്‍ ജീവിക്കുന്ന ദൈവത്തിന്റെ വചനം പകര്‍ന്നുകൊടുക്കുവാന്‍ പ്രാര്‍ത്ഥനയും ത്യാഗവുമായി തയാറെടുക്കുകയാണ് ഇതിലെ അംഗങ്ങള്‍. ആവേ മരിയ മെസേഞ്ചേഴ്സ് മിനിസ്ട്രിയുടെ ശുശ്രൂഷയില്‍ ഭാഗഭാക്കാക്കുവാന്‍ നിങ്ങളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുകയാണ്. പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവ് നിങ്ങളെ പ്രേരിപ്പിക്കുന്നുവെങ്കിൽ തമിഴ് കത്തോലിക്കാ പുതിയ നിയമം ബൈബിൾ വാങ്ങിച്ച് തന്നുകൊണ്ട് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ദൈവത്തിന്റെ വചനമാകുന്ന വിത്ത് വിതയ്ക്കാൻ നിങ്ങള്‍ക്കു സാധിക്കും. നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്നു കഴിയുന്ന തുക പങ്കുവെയ്ക്കുമ്പോള്‍ ജീവിക്കുന്ന നമ്മുടെ ദൈവത്തെ അനേകരിലേക്ക് പകര്‍ന്നുകൊടുക്കുവാന്‍ അത് കാരണമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. യേശുവിനെ അറിയാതെ ജീവിക്കുന്ന തമിഴ് മക്കൾക്ക് സമ്മാനിക്കുന്നതിന് നിലവില്‍ അയ്യായിരം ബൈബിളുകള്‍ മുരിങ്ങൂര്‍ ഡിവൈൻ പ്രിന്റേഴ്സ് & പബ്ലിഷേഴ്സിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. ഒരു ബൈബിളിനു 70 രൂപ നിരക്കിലാണ് ചെലവ് വരിക. പരിശുദ്ധാത്മാവ് ഈ സുവിശേഷവേലയിൽ പങ്കാളിയാകാൻ താങ്കളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ ഡിവൈൻ പ്രിന്റേഴ്സ് & പബ്ലിഷേഴ്സിന്റെ(മുരിങ്ങൂർ) താഴെ കാണുന്ന അക്കൗണ്ടിൽ തുക നിക്ഷേപിക്കുക. ശേഷം മിനിസ്ട്രിയില്‍ ശുശ്രൂഷ ചെയ്യുന്ന ബ്രദർ പീറ്ററിനെ +917511108399 എന്ന നമ്പറിൽ വിളിച്ച് അറിയിച്ചാൽ, ആ തുകയ്ക്കുളള തമിഴ് പുതിയ നിയമം ബൈബിൾ ഡിവൈൻ പ്രിന്റേഴ്സ് & പബ്ലിഷേഴ്സിൽ നിന്നും മിനിസ്ട്രിക്ക് ലഭിക്കും. ഒരു കാര്യം ആവര്‍ത്തിക്കട്ടെ, 'ദൈവാത്മാവ് നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നുണ്ടെങ്കില്‍ മാത്രം' ഈ മഹത്തായ ശുശ്രൂഷയിലേക്ക് തുക നല്‍കുക. ആ തുകയ്ക്കുള്ള വിശുദ്ധ ഗ്രന്ഥം യേശുവിനെ അറിയാത്ത അനേകം മക്കളിലേക്ക് എത്തും. ഇതിനായി നിങ്ങള്‍ മാറ്റിവെക്കുന്ന ഓരോ ചില്ലികാശും സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വലിയ നിക്ഷേപമായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മാമ്മോദീസയിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന പ്രേഷിതധര്‍മ്മത്തില്‍ പങ്കുചേരാന്‍ ഏവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു. #{black->none->b->Account Details ‍}# Name: Divine Printers & Publishers, Muringoor Bank: Catholic Syrian Bank. Account Number: 034900421775195001, Branch: Muringoor IFSC Code: CSBK0000349. ശുശ്രൂഷയുടെ വിജയത്തിനായി നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഞങ്ങളെ പ്രത്യേകം ഓര്‍ക്കുമല്ലോ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-31 18:35:00
Keywordsബൈബിൾ
Created Date2020-05-27 18:50:01