Content | “അവര്‍ നന്മചെയ്യണം സല്‍പ്രവര്‍ത്തികളില്‍ സമ്പന്നരും, വിശാല മനസ്കരും ഉദാരമതികളുമായിരിക്കയും വേണം” (1 തിമോത്തി 6:18).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-11}#
“ഞങ്ങളുടെ പ്രൊവിന്‍ഷ്യല്‍ ആയിരുന്ന ഒരു വ്യക്തിയുടെ മരണ വാർത്ത ആരോ എന്നെ അറിയിച്ചു. എനിക്കുവേണ്ടി ചെയ്ത ചില നല്ല പ്രവര്‍ത്തികള്‍ക്ക് ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരുന്നു. നിരവധി നന്മകള്‍ ഉള്ള ഒരാളായിരുന്നു അദ്ദേഹം. എങ്കിലും, അദ്ദേഹം മരിച്ചുവെന്ന് ഞാന്‍ അറിഞ്ഞ നിമിഷം തന്നെ എനിക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായി കാരണം അദ്ദേഹത്തിന്റെ മോക്ഷത്തെക്കുറിച്ച് എനിക്ക് ഭയമുണ്ടായിരുന്നു. അദ്ദേഹം ഏതാണ്ട് 20 വര്‍ഷത്തോളം മേലധികാരിയായിരുന്ന ആളായിരുന്നു. മേലധികാരിയായിരിക്കുക എന്നത് തീര്‍ച്ചയായും ഞാന്‍ ഭയപ്പെട്ടിരുന്ന ഒരു കാര്യമായിരുന്നു. കാരണം ഒരാളുടെ കീഴില്‍ നിരവധിപേരെ പരിപാലിക്കുക എന്നത് അപകടകരമായ ഒരു കാര്യമാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.
ഞാന്‍ പ്രാർത്ഥിക്കുവാൻ തുടങ്ങി. എന്റെ ജീവിതത്തില്‍ ചെയ്തിട്ടുള്ള എല്ലാ നല്ലകാര്യങ്ങളും അദ്ദേഹത്തിനായി സമര്‍പ്പിച്ചു. വാസ്തവത്തില്‍ അവ വളരെ കുറവായിരുന്നു, അതിനാല്‍ ഞാന്‍ ദൈവത്തിന്റെ യോഗ്യതകളില്‍ നിന്നും ആ ആത്മാവിന്റെ ശുദ്ധീകരണസ്ഥലത്ത് നിന്നുമുള്ള വിടുതലിനാവശ്യമായവ തരുവാന്‍ ദൈവത്തോട് അപേക്ഷിച്ചു. എനിക്ക് കഴിയും വിധം ഞാന്‍ അപേക്ഷിച്ചുകൊണ്ടിരിക്കെ ആ വ്യക്തി എന്റെ വലത് വശത്തായി ഭൂമിയുടെ അഗാധതകളില്‍ നിന്നും ഉയര്‍ന്നു വരികയും വളരെ സന്തോഷപൂര്‍വ്വം സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായും ഞാന്‍ കണ്ടു”
(ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ വാക്കുകള്‍).
#{red->n->n->വിചിന്തനം:}#
ആനന്ദഭരിതരാകുക! അത് മറ്റുള്ളവരിലേക്കും പ്രവഹിക്കും. ഈ ആനന്ദത്തിന്റെ നന്ദിസൂചകമായി ഇന്നത്തെ, നമ്മുക്ക് സന്തോഷം ലഭിക്കുന്ന നന്മപ്രവർത്തികളുടെ യോഗ്യതകള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |