category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകൊറോണക്കാലത്ത് കാരുണ്യ ഹസ്തവുമായി സ്വിറ്റ്‌സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ്
Contentലോകം മുഴുവനും കോവിഡ് 19 എന്ന മഹാമാരിക്കുമുമ്പിൽ പകച്ചു നിൽക്കുമ്പോഴും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമാണ്, സ്വിറ്റ്‌സർലണ്ടിലെ സന്നദ്ധ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്. ഭക്ഷണം-പാർപ്പിടം-വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള മാനവസേവനമാണ് ലൈറ്റ് ഇൻ ലൈഫിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ ഈ വർഷവും മികച്ച രീതിയിലാണ് മുൻപോട്ടു പോകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിർമ്മാണം പൂർത്തിയാക്കിയ രണ്ടു സ്കൂളുകൾക്ക് ശേഷം, ലൈറ്റ് ഇൻ ലൈഫിന്റെ 2020 ലെ പദ്ധതികളുടെ ഭാഗമായി അരുണാചൽ പ്രദേശിൽ യാഥാർഥ്യമാകുന്ന മൂന്നാമത്തെ സ്‌കൂളിന്റെ രണ്ടാംഘട്ട നിർമ്മാണത്തിനായി CHF 39'800 ഉം കൂടാതെ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേകം രൂപകൽപന ചെയ്ത ലൈറ്റ് ഫോർ ചൈൽഡ് (Light 4 Child ) പദ്ധതിക്കുവേണ്ടി CHF 41'200 ഉം 2020 മെയ് 21ന് വിന്റർത്തൂറിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ കൈമാറി. ഈ ചടങ്ങിൽ ലൈറ്റ് ഇൻ ലൈഫ് പ്രസിഡന്റ് ഷാജി അടത്തല നൽകിയ CHF 81'000 ന്റെ (INR 6'260'000) ചെക്ക് പദ്ധതികളുടെ കോ-ഓർഡിനേറ്ററും എം‌എസ്‌എഫ്‌എസ്സഭയുടെ പ്രതിനിധിയുമായ ഫാ. സാലു മാത്യു ഏറ്റുവാങ്ങി. കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തികച്ചും ലളിതമായ രീതിയിൽ നടത്തിയ ചടങ്ങിൽ സംഘടനയുടെ അംഗങ്ങളായ ലീലാമ്മ ചിറ്റെഴത്ത്, ലാലി അടത്തല, വർഗീസ് ( സണ്ണി) ചിറ്റെഴത്ത് എന്നിവരും സന്നിഹിതരായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-28 13:57:00
Keywordsസഹായ
Created Date2020-05-28 13:59:48