Content | വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് പ്രതിരോധമെന്ന പേരില്‍ കയ്യുറകള്‍ അണിഞ്ഞുകൊണ്ട് വിശുദ്ധ കുര്‍ബാന വിതരണം ചെയ്യുന്നത് ദിവ്യകാരുണ്യത്തോടുള്ള അവഹേളനമാണെന്ന് നിരവധി വര്‍ഷങ്ങള്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘം, നാമകരണ തിരുസംഘം തുടങ്ങിയവയുടെ കണ്‍സള്‍ട്ടര്‍ ആയി സേവനം ചെയ്തിട്ടുള്ള ദൈവശാസ്ത്ര പണ്ഡിതന്‍ മോണ്‍. നിക്കോളാ ബക്സ്.
ആഗോളതലത്തില്‍ വിവിധ രൂപതകളില്‍ പൊതു കുര്‍ബാനകള്‍ പുനരാരംഭിച്ചു കൊണ്ടിരിക്കുകയും, സുരക്ഷിതമായ രീതിയില്‍ തിരുവോസ്തി വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകള്‍ മാര്‍ക്കോ ടോസാട്ടി വഴി പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ മോണ്‍. ബക്സ് തന്റെ അഭിപ്രായം പരസ്യമാക്കിയത്.
വൈദികര്‍ക്കോ, വിശുദ്ധ കുര്‍ബാന നല്‍കുന്ന ശുശ്രൂഷകര്‍ക്കോ ഒരുപക്ഷേ വിശുദ്ധ കുര്‍ബാനയെ അവഹേളിക്കണമെന്നില്ലായിരിക്കാം. പക്ഷേ വിശുദ്ധ കുര്‍ബാനയെ വിലമതിക്കുക എന്നതിന്റെ അര്‍ത്ഥം അവര്‍ക്കറിയില്ലെന്ന്‍ മോണ്‍. ബക്സ് പറഞ്ഞു. റബ്ബര്‍ കയ്യുറകളും ധരിച്ചു കൊണ്ടാണ് ആരാണ് തീന്മേശയിലേക്ക് സൂപ്പ് കൊണ്ടുവരുന്നതെന്ന ചോദ്യം മോണ്‍. ബക്സ് ഉയര്‍ത്തി.
ഭക്ഷണം കഴിക്കുന്നവരില്‍ അത് സംശയത്തിനിടയാക്കുമെന്നും, മാനുഷികവും, ക്രിസ്തീയവുമായ രൂപാന്തരീകരണത്തിന്റെ അഭാവമാണ് കയ്യുറകള്‍ ധരിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാന വിതരണം ചെയ്യുവാനുള്ള ആശയത്തിന്റെ പിന്നിലെ കാരണമെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്‌ടണ്‍ ഡി.സി യിലെ ഡൊമിനിക്കന്‍ ഹൌസ് ഓഫ് സ്റ്റഡീസിലെ ഡീനായ ഫാ. തോമസ് പെട്രി ഒ.പിയും സമാനമായ അഭിപ്രായം പങ്കുവെച്ച് രംഗത്തുണ്ട്. കയ്യുറ ധരിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാന കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |