category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാരക്കാമല വികാരിക്കെതിരേ നടക്കുന്ന ദുരാരോപണങ്ങളെ അപലപിച്ച് മാനന്തവാടി രൂപത
Contentമാനന്തവാടി: കാരക്കാമല ഇടവക വികാരിക്കെതിരേ നടക്കുന്ന വസ്തുതാ വിരുദ്ധമായ ദുരാരോപണങ്ങളെ അപലപിച്ച് മാനന്തവാടി രൂപതയുടെ ആലോചനാ സമിതി യോഗം. സ്ഥിതിഗതികള്‍ വിശകലനം ചെയ്ത്‌ പഠിക്കുകയും സിസിടിവി അടക്കമുള്ള തെളിവുകള്‍ പരിശോധിക്കുകയും ബന്ധപ്പെട്ടവരില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതിന്റെ വെളിച്ചത്തില്‍ കാരക്കാമല വികാരിയച്ചന്റെ ഭാഗത്ത്‌ നിന്ന്‌ ആരോപിക്കപെടുന്ന തരത്തിലുള്ള ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്ന്‌ ആലോചനാസമിതിക്ക്‌ വ്യക്തമായെന്ന് രൂപത പത്രകുറിപ്പില്‍ കുറിച്ചു. തികച്ചും ദുരുദ്ദേശ്യപരവും ഗൂഡാലോചനാപ്രേരിതവുമാണ്‌ വൈദികന്റെ പേരിലുള്ള ആരോപണങ്ങളെന്നത്‌ വിശദമായ അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചു. ആയതിന്റെ അടിസ്ഥാനത്തില്‍ വൈദികന്റെ സത്പേര് കളങ്കപ്പെടുത്തിക്കൊണ്ട്‌ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ അടിയന്തിരമായിനിയമസംവിധാനങ്ങളെ സമീപിക്കുന്നതിന്‌ നാലുപേരടങ്ങുന്ന ഒരു കമ്മറ്റി രൂപീകരിച്ചു. സത്യം അറിയാനും അന്വേഷിക്കാനും ശ്രമിക്കാതെ രണ്ട്‌ വ്യക്തികള്‍ക്കെതിരേ നടത്തിയ സ്വഭാവഹത്യാപരവും ഏകപക്ഷീയവുമായ പ്രചരണങ്ങളെ മാനന്തവാടി രൂപതയുടെ ആലോചനാസമിതി ശക്തമായി അപലപിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-30 12:17:00
Keywordsകാരക്ക, ലൂസി
Created Date2020-05-30 12:17:41