Content | വത്തിക്കാൻ സിറ്റി: ലോകം കാണുന്നത് പോലെയല്ല, പരിശുദ്ധാത്മാവ് കാണുന്നതുപോലെ സഭയെ കാണണമെന്നും അപ്പസ്തോലന്മാർക്കു യേശുവിനെ പ്രഘോഷിക്കുന്നത് പിന്നീടത്തേക്ക് മാറ്റിവെക്കാമായിരിന്നുവെന്നും എന്നാല്‍ അവര്‍ പരിശുദ്ധാത്മാവിനാല്‍ പൂരിതരായി മുന്നൊരുക്കങ്ങളൊന്നുമില്ലാതെ, തങ്ങളെ തന്നെ വിട്ടുകൊടുക്കുകയായിരിന്നുവെന്നും ഫ്രാൻസിസ് പാപ്പ. പന്തക്കുസ്ത തിരുനാളിന് നൽകിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓർമ്മിപ്പിച്ചത്. നമ്മുടെ ഐക്യത്തിന്റ അടിസ്ഥാനം പരിശുദ്ധാത്മാവാണെന്നും എല്ലാറ്റിലും ഉപരിയായി നമ്മൾ ദൈവത്താൽ സ്നേഹിക്കപ്പെട്ട മക്കളാണെന്ന് ആത്മാവ് ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു.
ലോകം നമ്മെ ഇടതു പക്ഷമായോ വലതു പക്ഷമായോ പ്രത്യയശാസ്ത്രത്തിന്റെയോ മറ്റൊന്നിന്റെയോ ആളുകളായി കണ്ടേക്കാം, എന്നാൽ പരിശുദ്ധാത്മാവ് നമ്മെ പിതാവിന്റെയും യേശുവിന്റെയുമായി കാണുന്നു. ലോകം നമ്മെ യാഥാസ്ഥിതികരായോ പുരോഗമന വാദികളോയായി കാണുന്നു, പരിശുദ്ധാത്മാവ് നമ്മെ ദൈവമക്കളായി കാണുന്നു. പരിശുദ്ധാത്മാവ് നമ്മെ സ്നേഹിക്കുന്നു, എല്ലാറ്റിലുമുള്ള നമ്മുടെ ഓരോരുത്തരുടേയും സ്ഥാനം അറിയുന്നു: അവന് നമ്മൾ കാറ്റു കൊണ്ട് നടക്കുന്ന വർണ്ണക്കടലാസു കഷണങ്ങളല്ല, അവന്റെ ചിത്രകലയിലെ പകരം വയ്ക്കാനാവാത്ത മാർബിൾ കഷണമാണ്.
അപ്പോസ്തോലന്മാർക്കു ഗ്രൂപ്പുകളാക്കി തരം തിരിക്കാമായിരുന്നു, ആദ്യം അടുത്തുള്ളവരോടും പിന്നെ അകലെയുള്ളവരോടും സംസാരിക്കാമായിരുന്നു. അപകടങ്ങൾ ഒഴിവാക്കാൻ യേശുവിന്റെ പഠനങ്ങളെ കൂടുതൽ ആഴത്തിൽ പഠിച്ച ശേഷമാകാമെന്ന് കരുതി കുറച്ച് കാത്തിരിക്കാമായിരുന്നു. എന്നാൽ ഗുരുവിന്റെ ഓർമ്മകൾ, അടച്ചിട്ട സംഘങ്ങളിൽ പരിപോഷിപ്പിക്കാനല്ല പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നത്. ഇതുവരെ പറഞ്ഞതിനും ചെയ്തതിനു അപ്പുറത്തേക്കും .വിശ്വാസത്തിന്റെ ഭയമാർന്ന ജാഗ്രതയ്ക്കും അപ്പുറത്തേക്കു കടക്കാൻ പ്രേരിപ്പിക്കുന്നു.
സഭയിൽ പ്രഘോഷണം ചെയ്യുന്നവർക്ക് ഐക്യത്തിന്റെ ഉറപ്പ് നൽകുന്നത് പരിശുദ്ധാത്മാവാണ്. അങ്ങനെ അപ്പോസ്തലന്മാർ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ, തങ്ങളെ തന്നെ വിട്ടുകൊടുത്തുകൊണ്ട് പുറത്തേക്കിറങ്ങുന്നു. ഒരാഗ്രഹം മാത്രമാണ് അവരെ നയിക്കുന്നത്. അവർക്ക് നൽകപ്പെട്ടത് ദാനമായി നൽകുക. പരിശുദ്ധാത്മാവാണ് ഐക്യത്തിന്റെ രഹസ്യം. അത് ദാനമാണ്. കാരണം പരിശുദ്ധാത്മാവ് തന്നെ ദാനമാണ്, സ്വയം നൽകികൊണ്ട് ജീവിക്കുന്നു. സ്വീകരിച്ചു കൊണ്ടല്ല നൽകിക്കൊണ്ടാണ് ദൈവം പ്രവർത്തിക്കുന്നത്. ദൈവം ഒരു ദാനമാണെന്ന് വിശ്വസിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ദൈവത്തെക്കുറിച്ച് നമ്മൾ എങ്ങനെ മനസ്സിലാക്കുന്നുവോ അതനുസരിച്ചായിരിക്കും നമ്മുടെ വിശ്വാസജീവിതമെന്നും പാപ്പ ഓർമ്മിപ്പിച്ചു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |