category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഒന്‍പത് മേലധ്യക്ഷന്മാര്‍, 275 സന്യസ്ഥര്‍, 53 ഭാഷകള്‍: അന്‍പത്തിമൂന്നുമണി ജപം ശ്രദ്ധയാകര്‍ഷിക്കുന്നു
Contentകാഞ്ഞിരപ്പള്ളി: കത്തോലിക്ക സഭയിലെ ഒന്‍പത് മേലധ്യക്ഷന്മാരും 275 സന്യാസിനികളും പങ്കുചേര്‍ന്ന് 53 ഭാഷകള്‍ ഉള്‍ച്ചേര്‍ത്ത് ചൊല്ലിയ അന്‍പത്തിമൂന്നുമണി ജപം ജനശ്രദ്ധ നേടുന്നു. 35 മിനിട്ട് സമയം ധ്യാനിച്ച് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആത്മീയ ഉണര്‍വ് പകരുന്നതാണ് ഈ ജപമാല. 'നന്മനിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന കേരളത്തിന് അകത്തും പുറത്തും വിദേശത്തുമുള്ള സന്യാസിനികള്‍ 53 ഭാഷകളിലായി ചൊല്ലുന്നു. 'പരിശുദ്ധ മറിയമേ' എന്ന പ്രാര്‍ത്ഥന വിവിധ സന്യാസിനികള്‍ മലയാളത്തിലാണ് ചൊല്ലുന്നത്. മാര്‍പാപ്പായുടെ പ്രാര്‍ത്ഥനയോടെയാണ് ജപമാല ആരംഭിക്കുന്നത്. തുടര്‍ന്നുള്ള വിശ്വാസ പ്രമാണം വിവിധ ശുശ്രൂഷാ മേഖലകളിലായിരിക്കുന്ന സിസ്‌റ്റേഴ്‌സ് ചൊല്ലുന്നു. ജപമാലയിലെ ലുത്തിനിയയുടെ ഓരോ ഖണ്ഡികയും 17 സന്യാസ സമൂഹങ്ങളിലെ സന്യാസിനികളാണ് ആലപിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപത സോഷ്യല്‍ മീഡിയ അപ്പോസ്തലേറ്റിന്റെ ഡയറക്ടര്‍ ഫാ. സോബി കന്നാലില്‍ ആശയം, സംവിധാനം, എഡിറ്റിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നു. സിസ്റ്റര്‍ റെജീന വെങ്ങാലൂര്‍ എസ്എബിഎസിന്റെയും അരുണ്‍ പന്തമാക്കല്‍, അമല കാടംപള്ളില്‍, ജോസ്ബിന്‍ മുളയ്ക്കല്‍, അമല്‍ ഈറ്റപ്പുറത്ത്, അമല്‍ അറയ്ക്കപ്പറന്പില്‍, മനു വേഴന്പത്തോട്ടം, തോമസുകുട്ടി വാണിയപ്പുരയ്ക്കല്‍ എന്നീ യുവജനങ്ങളുടെയും നേതൃത്വത്തില്‍ രണ്ടു മാസത്തോളമുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ജപമാല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=TCYJ1EWta48&feature=youtu.be
Second Video
facebook_link
News Date2020-06-03 07:56:00
Keywordsജപമാല
Created Date2020-06-03 08:23:00