Content | ഒഹിയോ: ജോർജ്ജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗ്ഗക്കാരന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനങ്ങൾ അമേരിക്കയിലുടനീളം അരങ്ങേറുമ്പോൾ ചുവരിൽ ദൈവ സ്നേഹത്തിന്റെ സന്ദേശമെഴുതുന്ന അമേരിക്കൻ സന്യാസിനിയുടെ വീഡിയോ വൈറലാകുന്നു. ഒഹിയോ സംസ്ഥാനത്ത് താമസിക്കുന്ന ഡോട്ടേർസ് ഓഫ് സെന്റ് ഏലിയാസ് സന്യാസിനി സമൂഹത്തിലെ ഒരു സന്യാസിനിയുടെ പ്രവർത്തിയാണ് സാമൂഹ്യ മാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പ്രതിഷേധക്കാർ തെരുവിലൂടെ നടന്നു നീങ്ങുമ്പോൾ സന്യാസിനി ഗോവണിയിൽ കയറി സ്പ്രേ പെയിൻറിംഗിന്റെ സഹായത്താൽ "ദൈവം സ്നേഹമാണ്", "ഹൃദയങ്ങൾ മാറുമ്പോൾ ലോകവും മാറും" എന്ന സന്ദേശം കാർഡ്ബോർഡ് ഒട്ടിച്ചിരിക്കുന്ന ജനാലയുടെ മേൽ എഴുതുന്നത് വീഡിയോയിൽ കാണാം.
</p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fsean.will.rock%2Fvideos%2F10223444958181695%2F&show_text=0&width=267" width="267" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> രണ്ടു കെട്ടിടങ്ങളാണ് സന്യാസിനിമാർക്ക് ഇവിടെ സ്വന്തമായിട്ടുള്ളത്. അതേസമയം മൂന്നു ലക്ഷത്തിഅറുപതിനായിരം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്. അയ്യായിരം ആളുകൾ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. പ്രതിഷേധക്കാരെ പേടിച്ചു നിരവധിയാളുകൾ തങ്ങളുടെ ഭവനത്തിന്റെ ജനാല തടിക്കഷണം പോലുള്ളവ വച്ചാണ് മറച്ചതെന്ന് സന്യാസിനി സമൂഹത്തിലെ മറ്റൊരംഗം ചർച്ച പോപ്പ് എന്ന മാധ്യമത്തോട് വെളിപ്പെടുത്തി.
തങ്ങൾ വലിയ ആശങ്കയിലായിരുന്നുവെന്നും അതിനാലാണ് കാർഡ് ബോർഡിൽ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശം എഴുതിവച്ചതെന്നും അവർ സ്മരിച്ചു. സമീപത്തുണ്ടായിരുന്ന നിരവധി കെട്ടിടങ്ങൾ ആക്രമിക്കപ്പെട്ടു. പ്രത്യാശയുടേയും സ്നേഹത്തിന്റെയും സന്ദേശം പകർന്നു കൊടുക്കുക മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സിസ്റ്റർ കൂട്ടിച്ചേർത്തു. ഇതിനിടയിൽ ചുവരിൽ സന്ദേശം എഴുതിയ സന്യാസിനി, പ്രതിഷേധക്കാർക്ക് ഒപ്പം ജപമാലയും കൈയിലേന്തി നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |