category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകോവിഡാനന്തര സഭാജീവിതം ശില്പശാല തുടങ്ങി
Contentചങ്ങനാശേരി: സഭയോടൊപ്പം പുതുയുഗത്തിലേയ്ക്ക് എന്ന പേരില്‍ കോവിഡാനന്തര സഭാജീവിതശൈലി സംബന്ധിച്ച ചങ്ങനാശേരി അതിരൂപതാതല ശില്പശാല അഭി. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗത്തെ തുടര്‍ന്നുള്ള മാറിയ സാമൂഹിക സാഹചര്യത്തില്‍ കൂടുതല്‍ സമര്‍പ്പണത്തോടും കൂട്ടായ്മയോടും കൂടി സഭാംഗങ്ങള്‍ സഭാജീവിതവും സാമൂഹിക ജീവിതവും കെട്ടിപ്പെടുക്കണമെന്നും അതിനായി ലഭിക്കുന്ന അവസരങ്ങളെ ത്യാഗബുദ്ധിയോടെയും ക്രിയാത്മകമായും പ്രയോജനപ്പെടുത്തണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. വെബിനാര്‍ രീതിയില്‍ സംഘടിപ്പിക്കുന്ന ശില്പശാലയില്‍ ഉണര്‍വ്വോടെ ആത്മീയ ജീവിതത്തിലേയ്ക്ക്, മാറിയ സാഹചര്യത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഇക്കാലഘട്ടത്തിലെ മന:ശാസ്ത്രസമീപനങ്ങള്‍, സാമ്പത്തിക ഭദ്രതയ്ക്കുള്ള ചുവടുവെയ്പ്പുകള്‍, വിദ്യാഭ്യാസമേഖലയിലെ നൂതന ആഭിമുഖ്യങ്ങള്‍, കാര്‍ഷികമേഖലയുടെ ഉണര്‍വ്വിനായി, മാധ്യമസാധ്യതകളും മുന്‍കരുതലുകളും, സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പ്രതിസന്ധിയും പരിഹാരങ്ങളും, പൗരോഹിത്യ സന്യസ്ത പ്രവര്‍ത്തനശൈലി, പ്രവാസികള്‍ നാടിന്റെ സമ്പത്ത് തുടങ്ങിയ വിഷയങ്ങള്‍ പ്രമുഖ വ്യക്തികള്‍ അവതരിപ്പിക്കും. ചങ്ങനാശേരിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത്, മീഡീയാ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റണി ഏത്തക്കാട്ട്, പി.ആര്‍.ഓ. അഡ്വ. ജോജി ചിറയില്‍, ജാഗ്രതാ സമിതി കോഡിനേറ്റര്‍ ഫാ. ആന്റണി തലച്ചല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-06-04 18:04:00
Keywordsകോവിഡ്, സഭ
Created Date2020-06-04 18:04:49