Content | ന്യൂയോര്‍ക്ക്: തന്നെ കത്തോലിക്ക വിശ്വാസത്തിലേക്ക് നയിച്ചത് കൊല്‍ക്കത്തയിലെ വിശുദ്ധ മദർ തെരേസയാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് നടന്‍ മാർക്ക് വാൽബെർഗിന്റെ സഹോദരൻ ജിം വാൽബെർഗ്. ഈയാഴ്ചത്തെ കാത്തലിക് ടോക്ക് ഷോയുടെ അതിഥിയായെത്തിയ അദ്ദേഹം ഫാ. റിച്ച് പഗാനോ, റയാൻ ഷീൽ, റയാൻ ഡെല്ലാ ക്രോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
മയക്കുമരുന്നിനും, മദ്യപാനത്തിനും അടിമയായിരുന്ന ജിം, മദർതെരേസ നടത്തിയ ഒരു ജയിൽ സന്ദർശനത്തിനു ശേഷം കത്തോലിക്ക വിശ്വാസം സ്വീകരിച്ച ഹൃദയ സ്പർശിയായ അനുഭവം പങ്കുവെച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജിം വാൽബർഗ് ജയിലിലായിരുന്ന ഒരു ദിവസമാണ് മദർ തെരേസ അവിടെ സന്ദർശിക്കുന്നത്.
ഒറ്റനോട്ടത്തിൽ തന്നെ മദർ തെരേസയുടെ മുഖത്തെ കരുണയുടെ മുഖം തന്നെ ആകർഷിച്ചതായി അദ്ദേഹം പറയുന്നു. ഒരു കർദ്ദിനാളും മദർ തെരേസയുടെ ഒപ്പം ഉണ്ടായിരുന്നു. വിശുദ്ധ കുർബാനയുടെ സമയത്ത് രണ്ടു വലിയ കസേരകൾ കർദ്ദിനാളിനും, മദർ തെരേസയ്ക്കും വേണ്ടി സജ്ജീകരിച്ചിരുന്നു. എന്നാൽ കസേരയിൽ ഇരിക്കാൻ മദർ വിസമ്മതിച്ചു. തടവുപുള്ളികളുടെ ഒപ്പം തറയിൽ മദർ തെരേസ തനിക്ക് പ്രസംഗിക്കാനുള്ള അവസരം ലഭിക്കുന്നത് വരെ മുട്ടുകുത്തിയാണ് നിലകൊണ്ടത്. മദർ തെരേസയുടെ മുഖം ക്രിസ്തുവിന്റെ മുഖം പോലെ ആണെന്ന് അനുഭവപ്പെട്ടതായി ജിം തുറന്നു സമ്മതിക്കുന്നു.
കരുണയെ പറ്റിയും സ്നേഹത്തെ പറ്റിയുമാണ് മദർ പ്രസംഗിച്ചത്. മദറിന്റെ സന്ദേശങ്ങൾ തടവുപുള്ളികളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു, അവർക്ക് പുതിയ ജീവിതലക്ഷ്യം നൽകാൻ വേണ്ടിയുള്ളതായിരുന്നു. ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന് മദർ തെരേസ പ്രസംഗിച്ചു. ആ ദിവസം തന്റെ ജീവിതത്തെ മാറ്റിമറിക്കുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. തനിക്ക് ദൈവത്തെ പറ്റിയും ക്രിസ്തുവിനെ പറ്റിയും കൂടുതൽ അറിയണമെന്ന് ജയിൽ ചാപ്ലിനായ വൈദികന്റെ അടുത്ത് ചെന്നു പറഞ്ഞു. പിറ്റേദിവസം മുതൽ സഭയിലേക്ക് സഭയിലേക്കു കടന്നു വരാനുള്ള പരിശീലനം ആരംഭിച്ചുവെന്നും ജിം സ്മരിച്ചു. ജിമ്മിന്റെ സഹോദരനായ ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ് തന്റെ ആഴമേറിയ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുവാന്‍ മടി കാണിക്കാത്ത വ്യക്തിയാണ്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |