Content | തിരുവനന്തപുരം: ആരാധനാലയം എല്ലാ വിശ്വാസികള്‍ക്കും പ്രാപ്യമാക്കണമെന്ന് സീറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ. അറുപത്തഞ്ചു കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ല. വിശുദ്ധ കുര്‍ബാന പങ്കുചേരാന്‍ പ്രായമേറിയവര്‍ക്ക് പ്രത്യേക സമയക്രമം ഏര്‍പ്പെടുത്താമെന്നും കര്‍ദ്ദിനാള്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. ദൈവാരാധന വിശ്വാസിക്ക് മാറ്റിവയ്ക്കാനാകാത്തതാണെന്നും അവര്‍ക്കും ഒരിടം നല്‍കേണ്ടതാണെന്നും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പറഞ്ഞു.
അറുപത്തഞ്ചു കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തത് ശരിയല്ല. കോവിഡ് 19 കാരണം വന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചവരാണ് വിശ്വാസികള്‍. വിശുദ്ധ കുര്‍ബാന നാവില്‍ നല്‍കുന്നതിന് പകരം കയ്യില്‍ നല്‍കി. ദേവാലയങ്ങളില്‍ വിശ്വാസികള്‍ക്കേകുന്ന അനിവാര്യ ശുശ്രൂഷകള്‍പോലും ഒഴിവാക്കി. സഭയുടെ നിലപാടുകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. രോഗവ്യാപനം തടയാനുള്ള എല്ലാ മുന്‍കരുതലുകള്‍ക്കും ദേവാലയങ്ങള്‍ സജ്ജമാണെന്നും കാതോലിക്ക ബാവ പറഞ്ഞു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |