category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗ്രേറ്റ് ബ്രിട്ടൻ രൂപത ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ ഇന്ന് തിരി തെളിയിക്കും: കുട്ടികൾക്കുള്ള ആദ്യ പ്രാക്ടീസ് ടെസ്റ്റ് എട്ടു മണി മുതൽ
Contentഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഇന്ന് തിരി തെളിയിക്കും. വൈകുന്നേരം 7:45 ന് പിതാവ് ഔദ്യോഗികമായി ഓൺലൈൻ മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് ബഹുമാനപെട്ട പ്രോട്ടോസിഞ്ചെല്ലൂസ് ആന്റണി ചുണ്ടലിക്കാട്ട് അച്ചനും വികാരി ജനറൽ ബഹുമാനപെട്ട ജിനോ അരീക്കാട്ട് അച്ചനും കുട്ടികൾക്കായുള്ള സന്ദേശം നൽകും . രൂപതയുടെ ഫേസ്ബുക് പേജിലും യു ട്യൂബ് ചാനലിലും തത്സമയം കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു. ഉദ്‌ഘാടന ചടങ്ങുകൾ മാഗ്ന വിഷൻ ടിവിയിൽ തത്സമയം സംപ്രഷണം ചെയ്യും. ആയിരത്തിഅഞ്ഞൂറിലധികം കുട്ടികളാണ് ഇന്ന് നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കുക. വൈകുന്നേരം എട്ടുമണി മുതൽ കുട്ടികൾക്ക് പ്രാക്ടീസ് ടെസ്‌റ്റിൽ പങ്കെടുക്കാൻ സാധിക്കും . മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള യൂസർ നൈമും പാസ്‌വേർഡും ഇതിനോടകം അയച്ചുകഴിഞ്ഞു . മത്സരത്തിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടങ്ങിയ യൂസർ മനുവേലും കുട്ടികൾക്ക് ഈമെയിലിനോടൊപ്പം അയച്ചിട്ടുണ്ട്. ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഇനിയും പേര് രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. ജൂൺ 10 ആണ് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി. ജൂൺ ആറാം തിയതിക്ക് മുൻപ് രജിസ്റ്റർ ചെയ്യുന്നവർക്ക് പത്തിന് നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും . ജൂൺ 13 മുതൽ ആദ്യ റൌണ്ട് മത്സരങ്ങൾ ആരംഭിക്കും. ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ ഓൺലൈൻ മത്സരത്തിന് ഇതിനോടകം ആയിരത്തിഅഞ്ഞൂറിലധികം കുട്ടികൾ രജിസ്റ്റർ ചെയ്തതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ജോർജ് എട്ടുപറ അച്ചൻ അറിയിച്ചു. മൂന്ന് ഏജ് ഗ്രൂപ്പുകളായിട്ടാണ് മത്സരങ്ങൾ നടത്തുക . ഓരോ ഗ്രൂപ്പിലുമുള്ള കുട്ടികൾക്കുള്ള ബൈബിൾ ടോപിക്സ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. ജൂൺ 6 ന് ആരംഭിക്കുന്ന മത്സരങ്ങൾ ഓഗസ്റ്റ് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീരകരിച്ചിരിക്കുന്നത്. നാല് ആഴ്ചകൾ നീളുന്ന ആദ്യ റൗണ്ടിൽ ആദ്യ ആഴ്ചത്തെ മത്സരങ്ങൾ ടെസ്റ്റ് പ്രാക്ടീസ് ആണ് . ജൂൺ 10 ന് ഒരു ടെസ്റ്റ് പ്രാക്ടിസിനുള്ള അവസരം കൂടി കുട്ടികൾക്ക് നൽകുന്നതായിരിക്കും .എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക. ആഗസ്റ്റ് 29 തിന് ഫൈനൽ മത്സരം നടത്തും. ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ഇതിനായി പ്രവർത്തിക്കുന്നു . ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഓൺലൈൻ ബൈബിൾ ക്വിസ് പിആർഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ഈ website ക്ലിക്ക് ചെയ്യുക. {{ http://smegbbiblekalotsavam.com/?page_id=595-> http://smegbbiblekalotsavam.com/?page_id=595}} ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശ്ശിക്കാൻ അവസരം. ബൈബിൾ ബന്ധിതമായ സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത്. പേരുകൾ നിർദേശിക്കേണ്ട അവസാന തിയതി ജൂൺ 10 ന് ആയിരിക്കും.പങ്കെടുക്കുന്നവർ അവരുടെ മുഴുവൻ പേര് , മിഷൻ/ ഇടവക എന്നിവ കൃത്യമായി ചേർത്തിരിക്കണം. മത്സരത്തോടൊപ്പം നിങ്ങൾ തിരെഞ്ഞെടുത്ത പേരിന്റെ അർത്ഥം തിരഞ്ഞെടുക്കാനുള്ള കാരണം ബിബ്ലിക്കൽ പ്രസക്തി എന്നിവ ചുരുങ്ങിയ വാക്കുകളിൽ പ്രതിപാധിച്ചിരിക്കണം. കുട്ടികൾക്കും മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം. നിങ്ങളുടെ മത്സരങ്ങൾ bibleapostolate@csmegb.org എന്ന ഇമെയിലിൽ അയക്കുക ഈമെയിലിൽ സബ്ജെക്ട് csmegbonline Bible quiz എന്ന് ചേർത്തിരിക്കണം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=5iUl-NwZYtI&feature=youtu.be
Second Video
facebook_link
News Date2020-06-06 15:36:00
Keywordsഗ്രേറ്റ് ബ്രിട്ട
Created Date2020-06-06 15:37:41