Content | വത്തിക്കാൻ സിറ്റി: കോവിഡ് കാലത്ത് വടക്കന്‍ ഇറ്റലിയിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ലേലത്തിലേക്ക് തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ കൈമാറിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ. ലോക സൈക്ലിംഗ് ചാംപ്യന്‍ഷിപ്പില്‍ മൂന്നു തവണ ചാംപ്യനായ പീറ്റർ സെഗൻ സമ്മാനിച്ച സൈക്കിൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് പാപ്പ സംഭാവന നല്‍കിയത്. പദ്ധതിയിൽനിന്ന് ലഭിക്കുന്ന തുക കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നആശുപത്രികളിലെ നഴ്‌സുമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ക്ഷേമത്തിനുവേണ്ടി മാത്രമായിരിക്കും വിനിയോഗിക്കുക. ജൂൺ എട്ടു മുതൽ ഓഗസ്റ്റ് എട്ടുവരെ സംഘടിപ്പിച്ചിരിക്കുന്ന ലേലത്തിന് ‘ചാരിറ്റി സ്റ്റാർസ് ഡോട്ട് കോം’ വെബ്‌സൈറ്റാണ് ചുക്കാന്‍ പിടിക്കുന്നത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |