category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദേവാലയങ്ങളിലെ ജനപങ്കാളിത്തം: രൂപതകളുടെ തീരുമാനം ഇങ്ങനെ
Contentലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് നാളെ ആരാധനാലയങ്ങള്‍ ജനങ്ങള്‍ക്കായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം വന്നതോടെ ആരാധനാലയങ്ങളില്‍ മുന്നൊരുക്കം ആരംഭിച്ചു. ഇന്നു പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും ശുചീകരണ പ്രവര്‍ത്തനം നടക്കും. ദേവാലയവും പരിസരവും അണുവിമുക്തമാക്കും. അതേസമയം, ചില രൂപതകള്‍ പള്ളികളില്‍ ജനപങ്കാളിത്തം അനുവദിക്കുന്നതു തത്കാലം നീട്ടിവച്ചിട്ടുണ്ട്. #{black->none->b->ചങ്ങനാശേരി അതിരൂപത ‍}# അഞ്ചു ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപന സാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മതിയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു. ദേവാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കും. അതേസമയം, വ്യക്തിപരമായ പ്രാര്‍ഥനയ്ക്കു വിശ്വാസികള്‍ക്കു പള്ളികളിലെത്താം. അപ്രകാരമുള്ള സാഹചര്യത്തില്‍ പള്ളിയില്‍ ഉത്തരവാദപ്പെട്ടവരുടെ സാന്നിധ്യമുണ്ടായിരിക്കണം. അതുപോലെ, അവിടെ വരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു. #{black->none->b-> കോട്ടയം അതിരൂപത ‍}# കോട്ടയം അതിരൂപതയിലെ പള്ളികള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചു നാളെമുതല്‍ വിശ്വാസികള്‍ക്കായി തുറക്കുമെന്ന് അതിരൂപതാ കേന്ദ്രം അറിയിച്ചു. #{black->none->b->എറണാകുളം- അങ്കമാലി അതിരൂപത ‍}# കോവിഡ് 19 നിയന്ത്രണാതീതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഈ മാസം 30 വരെ നിലവിലെ സ്ഥിതി തുടരുമെന്നു മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ അറിയിച്ചു ദേവാലയങ്ങള്‍! വ്യക്തിപരമായ പ്രാര്‍ഥനയ്ക്കായി തുറന്നിടാം. വിവാഹത്തിനു പരമാവധി 50 പേരെയും മനസമ്മതം, മാമ്മോദീസ, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ തിരുക്കര്‍മങ്ങള്‍ക്കു പരമാവധി 20 പേരെയും പങ്കെടുപ്പിക്കാം. എന്നാല്‍, ഈ തിരുക്കര്‍മങ്ങള്‍ക്കു സര്‍ക്കാര്‍ നിബന്ധനകളെല്ലാം കര്‍ശനമായി പാലിക്കേണ്ടതാണെന്നും മാര്‍ ആന്റണി കരിയില്‍ അറിയിച്ചു. #{black->none->b-> കാഞ്ഞിരപ്പള്ളി രൂപത ‍}# കാഞ്ഞിരപ്പള്ളി രൂപതയിലെ പള്ളികളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ജനപങ്കാളിത്തത്തോടെ വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും. #{black->none->b->പാലാ രൂപത ‍}# പാലാ രൂപതയില്‍ ദേവാല യങ്ങളില്‍ ജനപങ്കാളിത്തം അനുവദിക്കുന്നതു സംബന്ധിച്ച് ഇന്നു തീരുമാനമെടുക്കും. #{black->none->b->ഇടുക്കി രൂപത}# ഇടുക്കി രൂപതയില്‍ തത്ക്കാലം തത്സ്ഥിതി തുടരാനാണ് തീരുമാനം. #{black->none->b->കോതമംഗലം രൂപത ‍}# കോതമംഗലം രൂപതയില്‍ പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും. #{black->none->b->വിജയപുരം രൂപത ‍}# വിജയപുരം രൂപതയിലെ പള്ളികളുടെ കാര്യം ലാറ്റിന്‍ ബിഷപ്‌സ് കൗണ്സിയലിന്റെ നിര്‍ദേശമനുസരിച്ച് ഇന്നു തീരുമാനിക്കും. #{black->none->b-> ആലപ്പുഴ രൂപത ‍}# ആലപ്പുഴ രൂപതയില്‍ ജനപങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുര്‍ബാനയും കര്‍മങ്ങളും തത്കാലം ഉണ്ടാവില്ലെന്നു രൂപത കേന്ദ്രം അറിയിച്ചു. #{black->none->b-> യാക്കോബായ സഭ}# യാക്കോബായ സുറിയാനി സഭയുടെ പള്ളികളില്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഭദ്രാസന മെത്രാപ്പോലീത്തമാരുടെ നിയന്ത്രണത്തില്‍ പള്ളികള്‍ തുറക്കാമെന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്ദേരശിച്ചു. #{black->none->b->സിഎസ്‌ഐ സഭ ‍}# പള്ളികള്‍ തുറക്കുന്നതു സംബന്ധിച്ചു നാളെ ചേരുന്ന നിലയ്ക്കല്‍ എക്യുമെനിക്കല്‍ യോഗത്തിനു ശേഷം തീരുമാനമെടുക്കുമെന്നു സിഎസ്‌ഐ സഭാനേതൃത്വം അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-06-08 09:51:00
Keywordsദേവാലയ, ആരാധനാ
Created Date2020-06-08 09:51:59