Content | വത്തിക്കാന്‍ സിറ്റി: അവസാന രോഗിയും രോഗമുക്തി നേടിയതോടെ വത്തിക്കാന്‍ കോവിഡ് വിമുക്തമായി. ആകെ പന്ത്രണ്ടു പേര്‍ക്കാണ് വത്തിക്കാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. മെയ് 22നു മുന്‍പാണ് അവസാന കേസ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച അവസാന വ്യക്തിയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായതായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. മാര്‍ച്ച് ആറിനാണ് വത്തിക്കാനില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും വത്തിക്കാന്‍ ജീവനക്കാരായിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |