category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅമേരിക്കയുടെ സൗഖ്യത്തിനും സമാധാനത്തിനും വേണ്ടി ജപമാല പ്രദക്ഷിണം: പങ്കുചേര്‍ന്ന് പോലീസും
Contentഫിലാഡല്‍ഫിയ: പകര്‍ച്ചവ്യാധിയും വംശീയ കൊലപാതകവും കാരണം അശാന്തിയും വിഭാഗീയതയും നേരിട്ടുകൊണ്ടിരിക്കുന്ന അമേരിക്കയില്‍ സമാധാനവും ശാന്തിയും പുലരുന്നതിനായി ഫിലാഡല്‍ഫിയ നഗരത്തിലെ ചരിത്രപരമായ ആഫ്രിക്കന്‍-അമേരിക്കന്‍ സ്ഥലങ്ങളിലൂടെ ജപമാല പ്രദക്ഷിണം നടന്നു. ജൂണ്‍ 7 ഞായറാഴ്ച ഉച്ചകഴിഞ്ഞ് സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍ കത്തീഡ്രല്‍ ബസലിക്കയില്‍ നിന്നും ആരംഭിച്ച 'റോസറി വാക്ക് ഫോര്‍ ഹീലിംഗ് ആന്‍ഡ്‌ പീസ്‌' ജപമാല പ്രദക്ഷിണത്തിനു അതിരൂപതാ ഡിവൈന്‍ വര്‍ഷിപ്പ് ഓഫീസിന്റെ ഡയറക്ടറും, സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍ കത്തീഡ്രല്‍ റെക്ടറുമായ ഫാ. ഡെന്നിസ് ഗില്‍ നേതൃത്വം നല്‍കി. വൈദികര്‍, സന്യസ്ഥര്‍, അല്‍മായര്‍ ഉള്‍പ്പെടെ പ്രായഭേദമന്യേ ഏതാണ്ട് ഇരുന്നൂറോളം പേര്‍ ‘ആവേ മരിയ’ സ്തുതികളും, ജപമാലയും, ഈശോയുടെ തിരുഹൃദയത്തിന്റെ ലുത്തീനിയയും ചൊല്ലിക്കൊണ്ട് പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ഫിലാഡല്‍ഫിയ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അകമ്പടിയോടെയായിരുന്നു പ്രദക്ഷിണം നടന്നതെന്നത് ശ്രദ്ധേയമാണ്. ആര്‍ച്ച് ബിഷപ്പ് നെല്‍സണ്‍ പെരെസ്, അമേരിക്കയിലെ യുക്രൈന്‍ കത്തോലിക്കാ സഭയുടെ മെട്രോപ്പൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് ബോറിസ് ഗുഡ്സിയക്ക്, ഫിലാഡെല്‍ഫിയ സഹായ മെത്രാന്‍ എഡ്വാര്‍ഡ് ഡെലിമാന്‍ തുടങ്ങിയ പ്രമുഖര്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. പരിപാടി ആരംഭിക്കുന്നതിന് ദൈവ കരുണ യാചിച്ചുകൊണ്ട് കരുണ കൊന്തയും നടന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=_oBYtDWCFMo&feature=emb_title
Second Video
facebook_link
News Date2020-06-11 20:26:00
Keywordsജപമാല, അമേരിക്ക
Created Date2020-06-11 20:27:07