category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ദി ചോസൺ' ടെലിവിഷൻ പരമ്പരയ്ക്കു വന്‍ സ്വീകാര്യത
Contentന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ദി ചോസൺ ടെലിവിഷൻ പരമ്പര വിശ്വാസികളുടെയിടയിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. കോവിഡ് 19 കാലത്തിറങ്ങിയ പരമ്പര നിരവധിയാളുകളാണ് ഡൗൺലോഡ് ചെയ്തും, യുട്യൂബിലും മറ്റുമായി കണ്ടത്. ഹോളിവുഡിന് പുറത്ത് നിർമ്മിച്ചിരിക്കുന്ന പരമ്പര ക്രിസ്തുവിനോടൊപ്പം നടന്നവരുടെ അനുഭവങ്ങൾ കാഴ്ചക്കാരിൽ എത്തിക്കുന്നു. ആദ്യത്തെ സീസണിൽ എട്ട് എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്. അഭ്യുദയകാംക്ഷികളുടെ പണം സ്വീകരിച്ചാണ് പരമ്പര മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത്. 10 മില്യൺ ഡോളറാണ് ഇതിനുവേണ്ടി ഇതുവരെ ചെലവഴിച്ചത്. വിഡ്- എയ്ഞ്ചൽ പ്രൊഡക്ഷൻസാണ് വിതരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. പരമ്പരയുടെ തിരക്കഥയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡള്ളസ് ജഗ്ഗിങ്സാണ്. ക്രിസ്തു തെരഞ്ഞെടുക്കപ്പെട്ടവനാണെന്നും അതേപോലെ യഹൂദ ജനതയും തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും തന്നെ പിന്തുടരാൻ വേണ്ടി ക്രിസ്തു തെരഞ്ഞെടുത്ത ആളുകളും തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന ചിന്തയാണ് പരമ്പരയ്ക്ക് ദി ചോസൺ എന്ന് പേരിടാൻ കാരണമായതെന്ന് ഡള്ളസ് ജഗ്ഗിങ്സ് പങ്കുവെച്ചു. ഡള്ളസ് ജഗ്ഗിങ്സിന്റെ പിതാവായ ജറി ജഗ്ഗിങ്സ് ക്രൈസ്തവ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി എഴുതപ്പെട്ട ദി ലഫ്റ്റ് ബിഹൈൻഡ് പുസ്തക പരമ്പര ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. ക്രിസ്തുവിൻറെ ജീവിതത്തെ ആസ്പദമാക്കി സിനിമകൾ എടുക്കുന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു ഒരു പരമ്പര നിർമ്മിക്കുകയെന്ന ദൗത്യമെന്ന് ഡള്ളസ് പറഞ്ഞു. ജോനാഥൻ റൂമിയാണ് ക്രിസ്തുവിന്റെ വേഷം പരമ്പരയില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. 'ജീവിതം മാറ്റിമറിച്ച കഥാപാത്രം' എന്നാണ് പരമ്പരയിലെ തന്റെ വേഷത്തെ ജോനാഥൻ വിശേഷിപ്പിക്കുന്നത്. ക്രിസ്തുവിന്റെ മനുഷ്യ സ്വഭാവമാണ് സ്ക്രീനിൽ കൂടുതൽ കാണിക്കാൻ ശ്രമിക്കുന്നതെന്നും വേഷം ചെയ്യാൻ പ്രാർത്ഥനയിലൂടെയും, വായനയിലൂടെയും, ദേവാലയ സന്ദർശനത്തിലൂടെയും ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായി കത്തോലിക്കാ വിശ്വാസി കൂടിയായ റൂമി കൂട്ടിച്ചേർത്തു. ബൈബിളിലെ കഥകളുടെ ആത്മാവ് നിലനിർത്തിക്കൊണ്ടുതന്നെ കഥാപാത്രങ്ങളെ സിനിമകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോൾ രണ്ടാം സീസണു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ദി ചോസൺ ടീം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=Vyv1W-hsmx8&list=PLwjoqDa8kUBL_trCMU-TzEFE1Sm7kYuP6
Second Video
facebook_link
News Date2020-06-12 08:54:00
Keywordsസിനിമ, ചലച്ചിത്ര
Created Date2020-06-12 08:56:23