category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലിബിയയില്‍ സമാധാന പാത തെരഞ്ഞെടുക്കാന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നു ഫ്രാന്‍സിസ് പാപ്പ
Contentറോം: സംഘര്‍ഷഭരിതവും നാടകീയവുമായ സാഹചര്യമാണ് ലിബിയയില്‍ നിലവിലുള്ളതെന്നും സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കാന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച പതിവുള്ള ത്രികാലജപത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും സൈനികവുമായ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവര്‍ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങണമെന്നും പാപ്പ പറഞ്ഞു. ലിബിയയിലുള്ള ആയിരക്കണക്കിനു കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍, പലായനം ചെയ്യേണ്ടിവന്നവര്‍ എന്നിവര്‍ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ക്രൂരമായ ചൂഷണത്തിനും അക്രമത്തിനും വിധേയരാകുന്നുണ്ട്. ഇവരുടെ ആരോഗ്യനില ഉത്കണ്ഠാജനകമാണ്. അന്തര്‍ദേശീയ സമൂഹത്തിലുള്ള സകലരും സഹജീവികളുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. രാവിലെ ഫ്രാന്‍സിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയുടെ തിരുനാളിനോടനുബന്ധിച്ച് ദിവ്യബലി അര്‍പ്പിച്ചു. ദൈവത്തിന്റെ നന്മകളുടെ ഓര്‍മയാണ് വിശുദ്ധകുര്‍ബാന ഉണര്‍ത്തുന്നത് എന്ന് പാപ്പ പ്രസ്താവിച്ചു. വിശുദ്ധ കുര്‍ബാന ഓര്‍മകളെ സുഖപ്പെടുത്തുകയും വിശ്വാസികളെ സന്തോഷത്തിന്റെ വാഹകരാക്കുകയും ചെയ്യുമെന്നും മാര്‍പാപ്പ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-06-15 10:14:00
Keywordsപാപ്പ
Created Date2020-06-15 10:22:37