Content | തൊടുപുഴ: രോഗഭീതിയിൽ കഴിയാതെ ദൈവ വിശ്വാസത്തിൽ ആഴപ്പെട്ട് മുൻപോട്ടു പോകുവാൻ വൈദികർക്കു ധൈര്യം പകര്‍ന്ന് വിന്‍സെന്‍ഷ്യന്‍ വൈദികന്‍ ഫേസ്ബുക്ക് വഴി നൽകിയ സന്ദേശം ഒരിടവേളയ്ക്കു ശേഷം വീണ്ടും ചര്‍ച്ചയാകുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ അജപാലനദൗത്യം തടസ്സപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഫാ. തോമസ് അമ്പാട്ടുകുഴിയിൽ എന്ന വൈദികന്‍റെ വീഡിയോ സന്ദേശം നേരത്തെ പുറത്തുവന്നത്. ഇത് വീണ്ടും ചര്‍ച്ചയായി മാറുകയാണ്. കൂദാശകള്‍ക്ക് അവസരം തേടി വിശ്വാസികള്‍ വൈദികരെ സമീപിച്ചാല്‍ അവരെ പറഞ്ഞു അയക്കരുതെന്നും സാമൂഹിക അകലം പാലിച്ചും മുഖാവരണം ധരിച്ചും കുമ്പസാരിപ്പിക്കുവാനും മറ്റും നിയമ തടസമില്ലെന്ന വസ്തുത വൈദികർ ഓർക്കണമെന്നും അദ്ദേഹം പറയുന്നു.
അജപാലന മേഖലകൾ സാഹചര്യത്തിനനുസരിച്ചു ക്രമീകരിക്കുവാൻ സഭാനേതൃത്വവും നടപടികൾ എടുക്കണം. രണ്ടു മാസത്തിലധികമായി കൂദാശകൾ ഇല്ലാതെ ദൈവജനം വിശ്വാസ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിശ്വാസം പ്രാവർത്തികമാക്കുവാൻ അവസരം ലഭിക്കാതെ വരുമ്പോൾ സഭാമക്കളും അസ്വസ്ഥരാണ്. കൊറോണ രോഗികൾ അല്ലെങ്കിൽ പോലും രോഗീലേപനത്തിനു വൈദികർ തയാറാകുന്നില്ല എന്ന ചില പരിഭവവും ജനങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. ക്രൈസ്തവ ചൈതന്യത്തിനു നിരക്കാത്തതാണ് ഇത്തരം കാഴ്ചപ്പാടുകൾ. മരണം പിടികൂടും എന്ന് ഉണ്ടെങ്കിൽ പോലും മരണാസന്നനായ ഒരു വ്യക്തിയ്ക്ക് രോഗീലേപനം നൽകണമെന്നതാണ് ക്രൈസ്തവ വീക്ഷണം. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fthomas.ambattukuzhiyil.14%2Fvideos%2F164728661745808%2F&show_text=0&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> അജപാലന ശുശ്രുഷകൾ വിശ്വാസികളുടെ ആവശ്യാനുസരണം നിർവഹിക്കുവാൻ വൈദിക സഹോദരങ്ങൾ തയാറാകണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ചുകൊണ്ടാണ് വൈദികന്റെ വീഡിയോ സന്ദേശം സമാപിക്കുന്നത്. മെയ് മാസത്തില്‍ പോസ്റ്റു ചെയ്തിരിക്കുന്ന ഈ വീഡിയോ നാല്‍പ്പതിനായിരത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. കേരളത്തില്‍ ചുരുക്കം രൂപതകളില്‍ മാത്രമാണ് പൊതുജന പങ്കാളിത്തതോടെ വിശുദ്ധ കുര്‍ബാനയും ഇതര ശുശ്രൂഷകളും നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വൈദികന്റെ വീഡിയോക്ക് ഏറെ പ്രസക്തിയുണ്ടെന്നാണ് പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |