Content | ബാള്‍ട്ടിസ്ഥാന്‍: വടക്കന്‍ പാക്കിസ്ഥാനിലെ സ്കാര്‍ഡുവിലെ കവാര്‍ഡോ മലനിരകളില്‍ നിന്നും ആയിരത്തിഇരുനൂറോളം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പുരാതന കുരിശ് രൂപം കണ്ടെത്തി. ബാള്‍ട്ടിസ്ഥാനിലെ കവാര്‍ഡോ മലയില്‍ ബാള്‍ട്ടിസ്ഥാന്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ മുഹമ്മദ് നയീം ഖാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ഗവേഷക സംഘം നടത്തിയ പരിശോധനയിലാണ് മൂന്നു ടണ്ണിലധികം ഭാരമുള്ള മാര്‍ബിളില്‍ തീര്‍ത്ത കുരിശ് കണ്ടെത്തിയത്. കവാര്‍ഡോ മലയുടെ അടിവാരത്തില്‍ നിന്നും ഏതാണ്ട് രണ്ട് കിലോമീറ്റര്‍ മുകളില്‍ ഇന്‍ഡസ് നദിക്ക് അഭിമുഖമായുള്ള മലനിരകളില്‍ പ്രദേശവാസികളുടേയും പര്‍വ്വതാരോഹകരുടേയും സഹായത്താല്‍ ഗവേഷണം നടത്തി വരികയായിരിന്നു സംഘം.
7x6 അടി വിസ്താരമുള്ള കുരിശിന് 1000-1200 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ജൂണ്‍ 14ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഉപഭൂഖണ്ഡത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ കുരിശാണിതെന്നു ഗവേഷകര്‍ നിരീക്ഷിക്കുന്നു. ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ നിന്നും തെളിവായി ലഭിച്ച ആദ്യ കുരിശാണിത്. മേഖലയില്‍ ക്രൈസ്തവ വിശ്വാസം നിലനിന്നിരുന്നു എന്നുള്ളതിന്റെ തെളിവാണിതെന്നും, മേഖലയിൽ എവിടേയോ ഒരു ദേവാലയവും ഉണ്ടായിരിക്കാമെന്നും പാക്കിസ്ഥാനിലെ കാരിത്താസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ മന്‍ഷാ നൂര്‍ പറഞ്ഞു. യൂറോപ്പിലേയും വടക്കന്‍ അമേരിക്കയിലേയും സര്‍വ്വകലാശാലകളുടേയും, പ്രാദേശിക ചരിത്രകാരന്‍മാരുടേയും സഹായത്തോടെ ഈ കുരിശിന്റെ യഥാര്‍ത്ഥ പഴക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാള്‍ട്ടിസ്ഥാന്‍ സര്‍വ്വകലാശാല.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |