Content | വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ ബാങ്കിന്റെ ഭരണനിർവ്വാഹക സെക്രട്ടറിയായി അല്‍മായനായ ഡോ. ഫാബിയോ ഗാസ്പരീനിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അല്‍മായന്‍ ഈ പദവിയിലേക്ക് എത്തുന്നത്. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പാപ്പ പുറപ്പെടുവിച്ചത്. ഏപ്രില്‍ മാസം മോണ്‍. മോറോ റിവെല്ല വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം പാപ്പ നടത്തിയിരിക്കുന്നത്.
ധനതത്വശാസ്ത്രത്തിലും വാണിജ്യത്തിലും സർവ്വകലാശാലാ ബിരുദങ്ങളുള്ള ഡോ. ഫാബിയോ ഓഡിറ്ററും ചാർട്ടേർസ് അക്കൗണ്ടന്‍റുമാണ്. 25 വർഷത്തോളം വൻകിട സ്ഥാപനങ്ങളുടേയും ഓഡിറ്റിംഗ്, ഉപദേശക അനുഭവവും അദ്ദേഹത്തിനുണ്ട്. ഇവൈ അഡ്വൈസര്‍ സ്പാ ഡയറക്ടര്‍ ബോർഡിന്‍റെ ചെയർമാൻ, എഎംഇഐഅ എക്സിക്യൂട്ടീവ് ഉപദേശക സേവനം കമ്മിറ്റിയിലും യൂറോപ്യൻ ഹെഡ് മൂലധന വിപണി മേഖലയിലും ഇറ്റാലിയൻ അഡ്വൈസറി സര്‍വീസിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. അഞ്ചു വര്‍ഷമാണ് കാലയളവ്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |